കുഞ്ഞാവയുടെ സെല്‍ഫി സെലിബ്രേഷന്‍. ഏറ്റെടുത്ത് ആരാധകര്‍.

രാജസ്ഥാന്‍ റോയല്‍സിലെ കുഞ്ഞാവയാണ് റിയാന്‍ പരാഗ്. 2021 സീസണില്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനങ്ങള്‍ എടുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഫീല്‍ഡിങ്ങിലൂടെ രാജസ്ഥാന്‍ റോയല്‍സിനു നിര്‍ണായക വിക്കറ്റുകള്‍ നേടുന്നു.

പ്രയാസമെന്നു തോന്നുന്ന ക്യാച്ചുകള്‍ വളരെ അനായാസമാണ് ഈ അസം ഓള്‍റൗണ്ടര്‍ കൈപിടിയിലൊതുക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനിതിരെ രണ്ട് ക്യാച്ചുകള്‍ നേടി.

20ാം ഓവറില്‍ മികച്ച ഫോമിലുള്ള പാറ്റ് കുമ്മിന്‍സിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ പിടികൂടി. ക്യാച്ച് നേടിയതിനു ശേഷം ടെവാട്ടിയക്കൊപ്പം സെല്‍ഫി സെലിബ്രേഷനും നടത്തി. നേരത്തെ ത്രിപാഠിയെ പുറത്താക്കിയപ്പോഴും ഈ അസം ഓള്‍റൗണ്ടര്‍ സെല്‍ഫി സെലിബ്രേഷന്‍ പുറത്തെടുത്തിരുന്നു.