23 മീറ്റര്‍ അകലെ നിന്നും 104 കി.മീ സ്പീഡില്‍ ഒരു ബുള്ളറ്റ് ത്രോ. ഹോങ്കോങ്ങ് താരത്തെ പുറത്താക്കി രവീന്ദ്ര ജഡേജ

2022ലെ ഏഷ്യാ കപ്പിൽ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് രവീന്ദ്ര ജഡേജ. പാക്കിസ്ഥാനെതിരെ ബാറ്റ് കൊണ്ട് തിളങ്ങിയ താരം ഹോങ്കോങ്ങിനെതിരെ ഫീല്‍ഡിങ്ങിലൂടെയാണ് തിളങ്ങിയത്.

ഹോങ്കോങ്ങ് ബാറ്റിംഗില്‍ അര്‍ഷദീപ് എറിഞ്ഞ പവർപ്ലേയുടെ അവസാന ഡെലിവറി, നോ ബോൾ എന്ന് വിധിച്ചതോടെ ഹോങ് ഹോങ്ങിന് ഫ്രീ ഹിറ്റായി. അവരുടെ ക്യാപ്റ്റൻ നിസാക്കത്ത് ഖാൻ സ്ട്രൈക്കിലായിരുന്നു, ടീം 5.5 ഓവറിൽ 51/1 എന്ന നിലയിൽ മികച്ച തുടക്കം ലഭിച്ച് നില്‍ക്കുകയായിരുന്നു

ഫ്രീഹിറ്റ് പരമാവധി പ്രയോജനപ്പെടുത്താൻ നിസാക്കത്ത് പ്രതീക്ഷിച്ചിരുന്നു എങ്കിലും, പോയിന്റിൽ ഫീൽഡ് ചെയ്യുന്ന ജഡേജയിലേക്കാണ് അടിച്ചിട്ടത്. പെട്ടെന്നുള്ള സിംഗിൾ എടുക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം ബാറ്റിംഗ് ക്രീസിൽ നിന്നും നീങ്ങി. എന്നാല്‍ തിരിച്ചെത്തും മുന്‍പ് ജഡേജയുടെ റോക്കറ്റ് ത്രോ സ്റ്റംപ് പിഴുതു.

റിപ്ലേയില്‍ നിസാക്കത്ത്, സെന്‍റീമീറ്റര്‍ വിത്യാസത്തില്‍ പുറത്തായി എന്ന് തെളിഞ്ഞു. ജഡേജയുടെ ഫീല്‍ഡിങ്ങ് മികവ് തെളിയിക്കുന്ന മറ്റൊരു റണ്ണൗട്ട് കൂടിയായിരുന്നു ഇത്.

Previous articleബാറ്റിംഗില്‍ മാത്രമല്ലാ ബോളിംഗിലുമുണ്ട് പിടി. പന്തെറിഞ്ഞ് റണ്‍സ് വഴങ്ങാന്‍ പിശുക്കുമായി വീരാട് കോഹ്ലി
Next articleകെല്‍ രാഹുലിനെ പുറത്താക്കണോ ? സൂര്യകുമാര്‍ യാദവ് പറഞ്ഞത് ഇങ്ങനെ