ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ ഏഷ്യാ കപ്പ് 2022 മത്സരത്തിൽ പാകിസ്ഥാൻ പേസർമാരായ നസീം ഷായും ഹാരിസ് റൗഫും വേദനയോടെയാണ് ബോളിംഗ് പൂര്‍ത്തിയാക്കിയത്. തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്ന നസീം ഷാ ആദ്യ ഓവറില്‍ തന്നെ കെ എൽ രാഹുലിനെ ഗോൾഡൻ ഡക്കിന് പുറത്താക്കിയിരുന്നു.
19 കാരനായ താരം അവസാന നിമിഷങ്ങളില്‍ വേദന അനുഭവിച്ചും ബോളിംഗിനിടെ വീണുമാണ് അരങ്ങേറ്റ താരം തന്റെ ക്വാട്ട പൂര്‍ത്തിയാക്കിയത്. നസീം തന്റെ 4 ഓവര്‍ ക്വാട്ടയും പൂർത്തിയാക്കാൻ അവിശ്വസനീയമായ ധൈര്യവും ദൃഢനിശ്ചയവും കാണിച്ചു.
19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് പിന്തുടരുന്ന ഇന്ത്യയെ തടയാൻ നസീമിന്റെ ശ്രമങ്ങൾ പര്യാപ്തമായിരുന്നില്ല, എന്നാൽ യുവതാരത്തിന്റെ ശ്രമങ്ങളെ എല്ലാവരും പ്രശംസിച്ചു. എല്ലാം നൽകി ഡഗൗട്ടിലേക്ക് മടങ്ങുമ്പോൾ നസീം ഷാ അൽപ്പം വികാരാധീനനായി.
ഇപ്പോൾ വൈറലായ ഒരു വീഡിയോയിൽ, ഡ്രസ്സിംഗ് റൂമിലേക്ക് പോകുമ്പോൾ നസീം ഷാ ഒന്നിലധികം തവണ കണ്ണുനീർ തുടയ്ക്കുന്നത് കാണാമായിരുന്നു. പാകിസ്ഥാൻ സപ്പോർട്ട് സ്റ്റാഫുകള്‍ യുവ സീമറെ അഭിവാദ്യം ചെയ്യാനും അദ്ദേഹത്തിന്റെ മികച്ച T20I അരങ്ങേറ്റത്തിന് അഭിനന്ദിക്കാനും ഗോവണിപ്പടിയിൽ എത്തിയിരുന്നു..