‘അദ്ദേഹത്തെ ഉപദ്രവിക്കാൻ നിങ്ങൾക്ക് അനുവാദമില്ല’!! ആരാധകഹൃദയം കീഴടക്കി ഷാമിയുടെ വാക്കുകൾ!!

ezgif 2 7df04fe97b

ഓരോ ക്രിക്കറ്റ് താരങ്ങളുടെയും വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ ആരാധകർ തന്നെയാണ്. ആരാധകസ്നേഹം എന്നത് ഒരു കാരണവശാലും മറ്റൊന്നും കൊണ്ട് തന്നെ പിടിച്ചുപറ്റാൻ സാധിക്കുന്നതല്ല. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ മുഹമ്മദ് ഷാമി ആരാധകഹൃദയങ്ങൾ കീഴടക്കുകയുണ്ടായി. മൈതാനത്തേക്ക് ഓടിയെത്തിയ ഒരു ആരാധകനെ, പിടിച്ചു വലിച്ചുകൊണ്ട് സെക്യൂരിറ്റികൾ പോകുന്നതിനിടെ, ‘അങ്ങനെ ചെയ്യരുത്’ എന്ന് പറഞ്ഞു കൊണ്ടാണ് മുഹമ്മദ് ഷാമി മാതൃകയായത്.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിനിടെയായിരുന്നു സംഭവം നടന്നത്. മത്സരത്തിൽ ചെറിയൊരു ഇടവേള നടക്കുന്ന സമയത്ത് ഗാലറിയിൽ നിന്നും ഒരു ആരാധകൻ മൈതാനത്തേക്ക് ഓടിയെത്തുകയായിരുന്നു. മൈതാനത്തുള്ള ആരെയെങ്കിലും സ്പർശിക്കണം എന്നതായിരുന്നു ആരാധകന്റെ ആഗ്രഹം. എന്നാൽ മൈതാനത്തേക്ക് ആരാധകൻ ഇറങ്ങുന്നത് കണ്ട സെക്യൂരിറ്റികൾ നാല് ദിശയിൽ നിന്നും ഓടിക്കൂടി.

FpKXH gagAI0EUg

ശേഷം അയാളെ സെക്യൂരിറ്റികൾ പിടികൂടുകയും, മൈതാനത്തിന് പുറത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനായി സെക്യൂരിറ്റികൾക്ക് ബലം പ്രയോഗിക്കേണ്ടിവന്നു. ഈ സമയത്ത് ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്നു മുഹമ്മദ് ഷാമി. മുഹമ്മദ് ഷാമി സെക്യൂരിറ്റികളുടെ അടുത്തേക്ക് വരികയും, അയാളെ ഉപദ്രവിക്കരുത് എന്ന് ആംഗ്യം കാട്ടുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഈ വീഡിയോ ഉടൻതന്നെ വൈറലായിരുന്നു.

Read Also -  സഞ്ജുവിനെ സമ്മർദ്ദത്തിലാക്കി "തുഴച്ചിൽ". സഞ്ജുവിന്റെ പുറത്താവലിന് കാരണം കാഡ്മോർ.
Scroll to Top