ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്സിനെ 20 റണ്‍സിനു ലക്നൗ സൂപ്പര്‍ ജയന്‍റസ് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറില്‍ 153 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ 133 റണ്‍സാണ് പഞ്ചാബിനു നേടാനായത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ലക്നൗ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലക്നൗനു മോശം തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ രാഹുലിനെ നഷ്ടമായെങ്കിലും ഡീക്കോക്കും ഹൂഡയും ചേര്‍ന്ന് 85 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഡീകോക്കിന്‍റെ വിക്കറ്റോടെ ലക്നൗനു തകര്‍ച്ച ആരംഭിച്ചു.
ദീപക്ക് ഹൂഡയുടെ റണ്ണൗട്ടോടെയാണ് പതനത്തിനു തുടക്കമായത്. അര്‍ഷദീപിന്‍റെ പന്തില്‍ സ്ക്വയര്‍ ലെഗില്‍ അടിച്ച് ഡബിളിനായിരുനു ക്രുണാല്‍ പാണ്ട്യയുടെ ശ്രമം. എന്നാല്‍ ഓടിയെത്തിയ ജോണി ബെയര്‍സ്റ്റോ മികച്ച ത്രോ നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ എറിഞ്ഞു. ത്രോ ലക്ഷ്യത്തില്‍ തന്നെ കൊണ്ടതോടെ ദീപക്ക് ഹൂഡക്ക് പുറത്തു പോകേണ്ടി വന്നു.
46 റണ്‍സ് നേടിയ ഡീകോക്കാണ് ലക്നൗന്‍റെ ടോപ്പ് സ്കോറര്‍. കാഗിസോ റബാഡ 4 വിക്കറ്റ് വീഴ്ത്തി