സൗത്താഫ്രിക്കന്‍ പരമ്പരയിലെ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക, 131 റണ്‍സില്‍ എല്ലാവരും പുറത്തായി. 48 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി റുതുരാജ് ഗെയ്ക്വാദിന്റെയും ഇഷാന് കിഷന്റെയും അര്‍ദ്ധസെഞ്ചുറി പ്രകടനത്തിലാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
മത്സരത്തിനിടെ സൗത്താഫ്രിക്കന്‍ സ്പിന്നര്‍ ടബ്രിസ് ഷംസിയും ഇഷാന് കിഷനും തമ്മില്‍ വാക്പോരുണ്ടായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. സിക്സടിച്ചതിനു ശേഷം അടുത്ത പന്തില്‍ റിവേഴ്സ് സ്വീപ്പുമായി ഇഷാന് കിഷന് ബൗണ്ടറി അടിക്കാന്‍ ശ്രമിച്ചു. പക്ഷേ നേരെ ഫീല്‍ഡറുടെ കൈകളിലേക്കാണ് പോയത്.
ഇതിനു പിന്നാലെ ഇഷാന് കിഷനു നേരെ പോയി ഷംസി വാക്പോര് നടത്തുന്നത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. ഇഷാന് കിഷനും മോശമാക്കിയില്ലാ. തിരിച്ചും പറഞ്ഞെങ്കിലും ശരിയായ മറുപടി അടുത്ത പന്തില്‍ തന്നെ കൊടുത്തു. അടുത്ത പന്തില്‍ ബൗണ്ടറി കടത്തിയാണ് ഷംസിക്ക്, ഇന്ത്യന്‍ ഓപ്പണര്‍ മറുപടി നല്‍കിയത്.
മത്സരത്തില്‍ 35 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 54 റണ്‍സാണ് ഇഷാന് കിഷന് നേടിയത്. ഓപ്പണിംഗില്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം 97 റണ്‍സ് കൂട്ടിചേര്‍ത്തു. സൗത്താഫ്രിക്കക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്.