റായ്പൂരിലെ വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബൗളർമാരുടെ തകര്‍പ്പന്‍ പ്രകടനം. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, ഷാർദുൽ താക്കൂർ എന്നിവരുടെ പേസ് കൂട്ടുകെട്ട് ആദ്യ 11 ഓവറിൽ 15 റൺസിനു 5 വിക്കറ്റാണ് വീഴ്ത്തിയത്.
ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ന്യൂസിലൻഡ് ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഫിൻ അലനെ പുറത്താക്കി ഷമി വേദിയൊരുക്കി. പിന്നീട് ഹെൻറി നിക്കോൾസിനെ പവലിയനിലേക്ക് തിരിച്ചയച്ച സിറാജ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചപ്പോള്‍ ഏഴാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഒരു റിഫ്ലെക്സ് ക്യാച്ച് എടുത്ത് ഷാമി മിച്ചലിനെ പുറത്താക്കി,
ഓപ്പണിംഗ് ബാറ്റർ ഡെവൺ കോൺവെയെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ഹര്‍ദ്ദിക്ക് പാണ്ട്യ പുറത്താക്കിയത്. സ്ട്രെയിറ്റ് ഡ്രൈവ് ചെയ്യാനുള്ള ശ്രമം, അവിശ്വസനീയ റിട്ടേൺ ക്യാച്ച് നേടികൊണ്ട് ഹാർദിക്ക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. കോൺവെയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.