ന്യൂസിലന്‍റിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശ് 1 ബോളില്‍ ഏഴ് റണ്‍ വഴങ്ങി. ന്യൂസിലന്‍റ് ഓപ്പണര്‍ വില്‍ യങ്ങിനെ സ്ലിപ്പില്‍ കൈവിട്ട ശേഷമായിരുന്നു ബംഗ്ലാദേശിന്‍റെ മണ്ടത്തരങ്ങള്‍. ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറിലായിരുന്നു സംഭവം. ക്രൈസ്‌റ്റ് ചര്‍ച്ചില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണിംഗ് സെക്ഷനില്‍ 92 റണ്‍സാണ് ന്യൂസിലന്‍റ് നേടിയത്.
എബാദത്ത് ഹൊസൈന്‍ എറിഞ്ഞ അവസാന പന്തില്‍ വില്‍ യങ്ങിനെ സ്ലിപ്പില്‍ പിടികൂടാനുള്ള അവസരം ഒന്നാം സ്ലിപ്പില്‍ ഉണ്ടായിരുന്നു. രണ്ടാം സ്ലിപ്പില്‍ നിന്ന താരം ഡൈവ് ചെയ്ത് ക്യാച്ച് കൈവിടുകയും ഫൈന്‍ ലെഗ് ബൗണ്ടറി ലക്ഷ്യമാക്കി പന്ത് പോവുകയും ചെയ്തു. ഇതിനിടിയില്‍ സഹ ഓപ്പണറായ ടോം ലതാമിനൊപ്പം 3 റണ്‍ ഓടിയെടുത്തു.
ബൗണ്ടറി ലൈനില്‍ നിന്നും കീപ്പര്‍ എന്‍ഡിലേക്ക് ബോളെറിഞ്ഞു കൊടുത്തു. എന്നാല്‍ നൂറുല്‍ ഹസ്സന്‍ നോണ്‍ സ്ട്രൈക്കിങ്ങ് എന്‍ഡിലേക്ക് പന്തെറിഞ്ഞു. എന്നാല്‍ വേഗത്തില്‍ വന്ന പന്ത് ബംഗ്ലാദേശ് താരത്തിനു പിടിക്കാനായില്ലാ. ബോളറായ എബാദത്ത് ഹൊസൈന്‍ ബൗണ്ടറി ലൈന്‍ വരെ ഓടിയെങ്കിലും തടയാന്‍ സാധിച്ചില്ലാ. ഒരു ബോളില്‍ ഒരു ലൈഫും 7 റണ്‍സും ന്യൂസിലന്‍റിനായി ബംഗ്ലാദേശ് താരങ്ങള്‍ സമ്മാനിച്ചു.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ 9 ാം റാങ്കുകാരായ ബംഗ്ലാദേശ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കാളായ ന്യൂസിലന്‍റിനെ അട്ടിമറിച്ചിരുന്നു.