വനിതാ ലീഗിൽ വീണ്ടും മലയാളി തിളക്കം. ബാംഗ്ലൂരിനായി 5 വിക്കറ്റുകൾ നേടി ആശ ശോഭന

Asha shobhna

2024 വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം മത്സരത്തിലും ഹീറോയായി ഒരു മലയാളി. തിരുവനന്തപുരം സ്വദേശിയായ ആശയാണ് രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി തകര്‍പ്പന്‍ ബോളിംഗ് പ്രകടനം കാഴ്ചവച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

മത്സരത്തിൽ ബാംഗ്ലൂർ പൂർണമായും സമ്മർദ്ദത്തിൽ നിന്ന സമയത്ത് നിർണായകമായ വിക്കറ്റുകൾ വീഴ്ത്തിയാണ് ആശ കേരളത്തിന്റെ പ്രൗഡി വാനോളം ഉയർത്തിയത്. മത്സരത്തിന്റെ പതിനാറാം ഓവർ വരെ വളരെ ശക്തമായ നിലയിലായിരുന്നു യുപി വാരിയർസ്. എന്നാൽ പതിനേഴാം ഓവറിൽ ആശ ബോളിംഗ് ക്രീസിലെത്തുകയും യുപിയുടെ പ്രധാനപ്പെട്ട മൂന്നു വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു.

ഇതു മത്സരത്തിൽ വലിയൊരു വഴിത്തിരിവായി മാറി. മാത്രമല്ല മത്സരത്തിൽ 5 വിക്കറ്റ്കൾ സ്വന്തമാക്കാനും ആശയ്ക്ക് സാധിച്ചു. 4 ഓവറിൽ 22 റൺസ് മാത്രം വിട്ടുനൽകിയാണ് ഈ കേരള താരം 5 വിക്കറ്റുകൾ സ്വന്തമാക്കിയത്.

gTvJU4FAcV

ആരാണ് ഈ മിടുക്കി എന്ന് നോക്കാം. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് ശോഭന ആശ. തിരുവനന്തപുരത്ത് ജനിച്ച് കേരള ടീമിനായി കളിച്ചാണ് ശോഭന തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് റെയിൽവേക്കായും പോണ്ടിച്ചേരിക്കായും താരം കളിക്കുകയുണ്ടായി.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

വനിതാ പ്രീമിയർ ലീഗിൽ ആദ്യമായി 5 വിക്കറ്റുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡാണ് ഈ പ്രകടനത്തിന്റെ മികവോടെ ശോഭന നേടിയിരിക്കുന്നത്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ യുപി വാരിയേഴ്സ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരിനായി ബാറ്റിംഗിൽ തിളങ്ങിയത് റിച്ചാ ഘോഷാണ്. 37 പന്തുകളിൽ 12 ബൗണ്ടറികൾ അടക്കം 62 റൺസ് സ്വന്തമാക്കാൻ റിച്ചയ്ക്ക് സാധിച്ചു.

ഒപ്പം മേഘനയും അർധസെഞ്ചറി സ്വന്തമാക്കിയതോടെ ബാംഗ്ലൂർ 157 എന്ന സ്‌കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യുപിയ്ക്ക് മത്സരത്തിന്റെ പല സമയത്തും ആധിപത്യം ലഭിച്ചു. എന്നിരുന്നാലും കൃത്യമായ സമയങ്ങളില്‍ ആശ വിക്കറ്റുകൾ സ്വന്തമാക്കിയതോടെ യുപിയുടെ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു. മത്സരത്തിൽ 2 റണ്‍സിനാണ് ബാംഗ്ലൂർ വിജയം കണ്ടത്.

Scroll to Top