2023ലെ ഐ.പി.എൽ സീസണിനു മുന്നോടിയായി പരിശീലനം ആരംഭിച്ചു ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ പരിശീലനത്തിനെത്തുന്ന ഫോട്ടോകളും പലരും പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റില്‍ സജീവമല്ലാത്ത ധോണി തന്‍റെ കളി മികവ് ഒരിക്കല്‍ക്കൂടി ആരാധകര്‍ക്കായി കാഴ്ച്ചവയ്ക്കാനായി ശ്രമിക്കുകയാണ് 41കാരനായ താരം.
13 സീസണുകളിലും ടീമിനെ നയിച്ച ധോണിയുടെ, അവസാന ടൂർണമെൻറായിരിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതിനാൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാനാകും താരം ശ്രമിക്കുക.
കഴിഞ്ഞ മൂന്നു ഐ.പി.എൽ സീസണുകളിലും ബാറ്റുകൊണ്ട് അത്ര മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായി സാധിച്ചട്ടില്ലാ. 2021 സീസണിലാണ് സി.എസ്.കെ അവസാനമായി ജേതാക്കളായത്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയായിരുന്നു ടീം തോൽപ്പിച്ചത്. എന്നാൽ 2022 സീസണിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ടീമിന്റെ ഇടം.