അവന്റെ നേട്ടങ്ങൾ കോഹ്ലിക്കും രോഹിത്തിനും പിറകിലായി ഒളിക്കപെടുന്നു :വൻ കണ്ടെത്തലുമായി വസീം ജാഫർ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐസിസി ടി :ട്വന്റി ലോകകപ്പ് ടൂർണമെന്റ് ആരംഭിക്കാൻ വേണ്ടിയാണ്. നിലവിൽ മികച്ച ഫോമിൽ തുടരുന്ന എല്ലാ ടീമുകളും ലോകകപ്പ് കിരീടം സ്വപ്നം കാണുമ്പോൾ ഇന്ത്യൻ ടീമിന് ലോകകപ്പിനുള്ള സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക ഏറെ പ്രയാസകരമായ ഒരു കാര്യമായി മാറി കഴിഞ്ഞു.നായകൻ കോഹ്ലി അടക്കം പല താരങ്ങളും ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ എല്ലാ ചർച്ചകളും നിലവിൽ ഇന്ത്യൻ ഓപ്പണിങ്ങിൽ ആര് സ്റ്റാർ ഓപ്പണർ രോഹിത്തിന് ഒപ്പം കളിക്കുമെന്നതിലാണ്. രോഹിത്തിന് ഒപ്പം ഓപ്പണിങ് റോളിൽ കളിക്കാൻ രാഹുൽ, ഇഷാൻ കിഷൻ, പടിക്കൽ, പൃഥ്വി ഷാ എന്നിവരുള്ളപ്പോൾ സീനിയർ താരം ശിഖർ ധവാൻ ടീമിലിടം നെടുമോയെന്ന ചർച്ചകൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.

ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പട്ടികയിൽ ഉറപ്പായും ശിഖർ ധവാൻ ഇടം നേടണമെന്ന ആവശ്യം ഉന്നയിക്കുന്ന വസീം ജാഫർ നിലവിലെ ഫോം ധവാൻ എന്ന താരത്തിന് അനുകൂല ഘടകമാണ് എന്നും അഭിപ്രായപെടുന്നു “ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലോകത്തെ ഏറ്റവും വലിയ ശക്തിയായി വളർന്ന് കഴിഞ്ഞു. പക്ഷേ രോഹിത്തിനെയും കോഹ്ലിയെയും എല്ലാം ഇക്കാര്യത്തിൽ വാനോളം പുകഴ്ത്തുന്ന പലരും ധവാൻ കാഴ്ചവെച്ച പ്രകടനത്തെ തിരിച്ചറിയുന്നില്ല. എന്റെ അഭിപ്രായം അവൻ പലപ്പോഴും രോഹിത്തിന്റെയും ഒപ്പം കോഹ്ലിയുടെയും നിഴലായി മാത്രം ഇന്ത്യൻ ടീമിലുണ്ടെന്നാണ് “ജാഫർ അഭിപ്രായം വിശദമാക്കി.

എന്നാൽ വരാനിരിക്കുന്ന ടി :20 ലോകകപ്പ് ടീമിലും ഒപ്പം 2023ലെ ഏകദിന ലോകകപ്പ് ടീമിലും ശിഖർ ധവാൻ കളിക്കണമെന്ന് പറഞ്ഞ ജാഫർ ഐപിഎല്ലിൽ അടക്കം ധവാൻ കാഴ്ചവെക്കുന്ന പ്രകടനത്തെ പുകഴ്ത്തി “കഴിഞ്ഞ രണ്ട് വർഷത്തിലെ അവന്റെ ടീമിലെ പ്രകടനം നോക്കുക. ടി :20 ലോകകപ്പ് ടീമിൽ അവൻ ഒരു സ്ഥാനം അർഹിക്കുന്നുണ്ട്. ഐപിഎല്ലിൽ അവൻ സ്ഥിരതയാർന്ന പ്രകടനമാണ് എന്നും കാഴ്ചവെച്ചിട്ടുള്ളത്. ഇത്തവണയും രോഹിത് ശർമക്ക് ഒപ്പം ധവാൻ തന്നെ ലോകകപ്പ് കളിക്കും”വസീം ജാഫർ തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു

Previous articleപവർപ്ലേയിൽ ഇന്ത്യൻ ബൗളിങ്ങിനെ ആര് രക്ഷിക്കും :ദ്രാവിഡ് കോച്ചായിട്ടും ഒരു മാറ്റം ഇല്ല
Next articleസ്റ്റാറായി ദീപക് ചഹാർ :ധോണി എഫക്ട് മാത്രമെന്ന് മുൻ താരം