സഞ്ജുവിനെ ഇങ്ങനെ അവഗണിക്കുന്നത് ന്യായീകരിക്കാനാവില്ല. വിമർശന ശരവുമായി മുൻ ഇന്ത്യൻ താരം.

വിൻഡിസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സഞ്ജുവിനെ ആദ്യ മത്സരത്തിൽ ഇന്ത്യ മൈതാനത്ത് ഇറക്കാത്തത് വളരെയധികം ദൗർഭാഗ്യകരമാണ് എന്നാണ് വസീം ജാഫർ പറയുന്നത്.

സഞ്ജുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താതിരുന്നത് തനിക്ക് വലിയൊരു സർപ്രൈസ് തന്നെയായിരുന്നു എന്ന് ജാഫർ തുറന്നടിക്കുന്നു. വാർത്താമാധ്യമമായ ഇഎസ്പിഎൻ ക്രിക്കിൻഫയോട് സംസാരിക്കുന്ന സമയത്താണ് ജാഫർ ഇക്കാര്യം പറഞ്ഞത്. സഞ്ജുവിനെ കൂടാതെ ഇന്ത്യ അക്ഷർ പട്ടേലിനെയും ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നും ജാഫർ പറയുകയുണ്ടായി.

ഒരുപക്ഷേ ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയത് കൊണ്ടായിരിക്കണം ഇന്ത്യ അക്ഷറിനെ ഒഴിവാക്കിയത് എന്നാണ് വസീം ജാഫർ പറയുന്നത്. എന്നിരുന്നാലും മത്സരത്തിൽ ഏഴാം സ്ഥാനത്ത് ജഡേജയും എട്ടാം സ്ഥാനത്ത് അക്ഷറുമായിരുന്നു കളിക്കേണ്ടത് എന്നും ജാഫർ അഭിപ്രായപ്പെടുന്നുണ്ട്.

സഞ്ജുവിന്റെ കാര്യത്തിൽ കൃത്യമായ നിലപാട് വെളിവാക്കുകയാണ് വസീം ജാഫർ. എന്തൊക്കെ പറഞ്ഞാലും ഏകദിന പരമ്പരയിൽ ഇഷാൻ കിഷനെക്കാൾ സഞ്ജു സാംസനാണ് അവസരം നൽകേണ്ടിയിരുന്നത് എന്നാണ് ജാഫർ പറയുന്നത്.

ഇഷാൻ കിഷാൻ എല്ലായിപ്പോഴും ഒരു ടോപ്പ് ഓർഡർ ബാറ്റർ തന്നെയാണ് എന്ന് ജാഫർ സമ്മതിക്കുന്നു. അതിനാൽ തന്നെ ടോപ്പ് ഓർഡറിൽ ഇന്ത്യക്കായി രോഹിത്തും ശുഭമാൻ ഗില്ലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് എന്ന് ജാഫർ പറയുന്നുണ്ട്.

“മറുവശത്ത് സഞ്ജു സാംസൺ ഇഷാൻ കിഷനെ പോലെയല്ല. ഏതു പൊസിഷനിൽ വേണമെങ്കിലും സഞ്ജുവിനെ നമുക്ക് കളിപ്പിക്കാൻ സാധിക്കും. അതിനാൽ തന്നെ ഇന്ത്യ കൃത്യമായി സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിച്ച് കരുത്ത് കാട്ടേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ കൂടുതൽ ഫലപ്രദമായി മാറിയേനെ.”- ജാഫർ കൂട്ടിച്ചേർക്കുകയുണ്ടായി.

2023ൽ ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന് തന്റെ കഴിവ് തെളിയിക്കാൻ കൂടുതൽ അവസരം ഇന്ത്യ നൽകണമെന്നാണ് ജാഫറിന്റെ വാദം. ഇത് സംഭവിക്കാതെ സഞ്ജുവിനെ വീണ്ടും വീണ്ടും അവഗണിക്കുന്നത് താൻ ഒരു തരത്തിലും ന്യായീകരിക്കില്ല എന്നും ജാഫർ തുറന്നടിക്കുകയുണ്ടായി.

ഇതേസമയം ഇന്ത്യ വളരെയധികം ബാറ്റിംഗ് പരീക്ഷണങ്ങൾ ആദ്യ ഏകദനത്തിൽ നടത്തുകയുണ്ടായി. എല്ലാ ബാറ്റർമാരും തങ്ങളുടെ യഥാർത്ഥ ബാറ്റിംഗ് പൊസിഷനിൽ നിന്നും മാറിയാണ് ആദ്യ ഏകദിനത്തിൽ ഇറങ്ങിയത്. രണ്ടാം ഏകദിനത്തിലും ഇത്തരം സർപ്രൈസുകൾ പ്രതീക്ഷിക്കാവുന്നതാണ്.

Previous articleസഞ്ജുവിന്റെ കരിയർ നശിപ്പിച്ച് സൂര്യയെ വളർത്തുന്ന ബിസിസിഐ. എത്ര പരാജയപെട്ടാലും സൂര്യ തന്നെ ടീമിൽ.
Next articleഎന്തുകൊണ്ടാണ് സൂര്യകുമാര്‍ യാദവ് സഞ്ചുവിന്‍റെ ജേഴ്സി ധരിച്ചത് ? കാരണം ഇതാണ്