രാഹുൽ ജയ്സ്വളിനൊപ്പം ഓപ്പൺ ചെയ്യണം. മൂന്നാം നമ്പറിൽ പഠിക്കൽ, ആറാമനായി ധ്രുവ് ജൂറൽ. ജാഫറിന്റെ നിർദ്ദേശം

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് ലൈനപ്പിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയാണ് ഇന്ത്യൻ താരം വസീം ജാഫർ ഇപ്പോൾ സംസാരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ മൂന്നാം നമ്പരിൽ ദേവദത് പടിക്കലിനെ പരിഗണിക്കണം എന്നാണ് ജാഫർ പറയുന്നത്.

ആദ്യ മത്സരത്തിൽ നിന്ന് ഇന്ത്യയുടെ നായകൻ രോഹിത് ശർമ മാറിനിൽക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല യുവതാരം ശുഭ്മാൻ ഗില്ലിന് പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. ഈ സമയത്താണ് ഇന്ത്യ ദേവദത് പഠിക്കലിനെ പരിഗണിക്കണം എന്ന നിർദ്ദേശവുമായി വസീം ജാഫർ എത്തിയിരിക്കുന്നത്.

കഴിഞ്ഞ സമയങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങളായിരുന്നു ദേവദത് പടിക്കൽ കാഴ്ചവെച്ചത്. മാത്രമല്ല ഇന്ത്യ എ ടീമിനായും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു. ഓസ്ട്രേലിയ എ ടീമിനെതിരായ മത്സരത്തിൽ കൃത്യമായ ആധിപത്യം പുലർത്തിയായിരുന്നു ദേവദത് പടിക്കൽ കളിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 88 റൺസ് സ്വന്തമാക്കാൻ  പഠിക്കലിന് കഴിഞ്ഞിരുന്നു. ഈ വർഷം ഇംഗ്ലണ്ടിനെതിരെയാണ് പടിക്കൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ അർധസെഞ്ച്വറിയും താരം നേടിയിരുന്നു. ശേഷമാണ് ഇപ്പോൾ പഠിക്കലിനെ പിന്തുണച്ച് വസീം ജാഫർ എത്തിയിരിക്കുന്നത്.

“ദേവദത് പഠിക്കൽ മൂന്നാം നമ്പറിൽ കളിക്കണമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യക്കായി മുൻപ് ടെസ്റ്റ് മത്സരങ്ങളിൽ അവൻ അണിനിരന്നിട്ടുണ്ട്. മാത്രമല്ല ആ നമ്പരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവന് സാധിക്കും. ഒരുപാട് റൺസ് മൂന്നാം നമ്പരിൽ നേടിയ താരമാണ് അവന്‍. ഒരു ഇടംകയ്യൻ ബാറ്റർ കൂടിയാണ് അവൻ. അതുകൊണ്ട് മൂന്നാം നമ്പറിൽ അവൻ സ്ഥാനം അർഹിക്കുന്നുണ്ട്.”- വസീം ജാഫർ പറഞ്ഞു.

“മാത്രമല്ല ജയസ്വാളിനൊപ്പം ഇന്ത്യ രാഹുലിനെ ഓപ്പണറായി ആദ്യ മത്സരത്തിൽ കളിപ്പിക്കേണ്ടതുണ്ട്. ധ്രുവ് ജൂറൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്. കാരണം നിലവിൽ ഫോമിലുള്ള ഒരു താരമാണ് അവൻ. അങ്ങനെയെങ്കിൽ അവൻ ആറാം നമ്പരിൽ കളിക്കണം. കാരണം മൂന്നാം നമ്പറിൽ അവന് കളിക്കാന്‍ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.”- വസീം ജാഫർ കൂട്ടിച്ചേർക്കുകയുണ്ടായി. നാളെ പേർത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

Previous articleകോഹ്ലിയല്ല, 2025 ഐപിഎല്ലിലെ ബാംഗ്ലൂരിന്റെ നായകനാവുക ഈ താരം.
Next articleനിതീഷ് ഗാംഗുലിയെ പോലെ ഒരു ബൗളർ മാത്രം. അവര്‍ എവിടെ ? വിമർശനവുമായി ഹർഭജൻ.