ഇന്ത്യ :ന്യൂസിലാൻഡ് രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കായി ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ ആവേശപൂർവ്വമാണ് കാത്തിരിക്കുന്നത്. നേരത്തെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് എതിരെ ജയം നേടി കിരീടം സ്വന്തമാക്കിയ കിവീസ് ടീമിനുള്ള മറുപടി പരമ്പര ജയത്തോടെ നൽകാൻ ഇന്ത്യൻ സംഘം ആഗ്രഹിക്കുമ്പോൾ സ്വന്തം നാട്ടിൽ ഇന്ത്യയെ തോൽപ്പിക്കുക എന്ന വെല്ലുവിളിക്ക് പിന്നാലെയാണ് കെയ്ൻ വില്യസൺ നയിക്കുന്ന കിവീസ് ടീം.
ആദ്യ ടെസ്റ്റ് നാളെ കാൻപൂരിൽ ആരംഭിക്കും. മുഴുവൻ കാണികളുമായി ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം നടക്കുന്നത്. ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരുടെ അഭാവത്തിൽ ഇന്ത്യൻ ടീം പ്ലേയിഗ് ഇലവൻ എപ്രകാരമാകുമെന്ന ചർച്ചകൾ സജീവമാണ്.
നാളത്തെ ടെസ്റ്റിനുള്ള മികച്ച ഒരു പ്ലേയിംഗ് ഇലവനെ ഇപ്പോൾ തന്നെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിക്കിന് ശേഷം തിരിച്ചുവരുന്ന യുവ ഓപ്പണിങ് ജോഡി ശുഭ്മാൻ ഗിൽ : മായങ്ക് അഗർവാൾ എന്നിവർക്കാണ് ജാഫർ തന്റെ പ്ലേയിംഗ് ഇലവനിൽ ഓപ്പണിംഗ് സ്ഥാനം നൽകുന്നത്.കൂടാതെ നാലാം നമ്പറിൽ ഇന്ത്യക്കായി ശ്രേയസ് അയ്യർ കളിക്കണമെന്നാണ് ജാഫർ തുറന്ന് പറയുന്നത്. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ സൂര്യകുമാർ യാദവ് മികച്ച ഫോമിലാണ് എങ്കിലും ശ്രേയസ് അയ്യർക്ക് തന്നെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായുള്ള അവസരം ലഭിക്കണമെന്നാണ് ജാഫർ അഭിപ്രായം.
മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് പറഞ്ഞ ജാഫർ അക്ഷർ പട്ടേൽ, രവി അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഒപ്പം പേസർമാരായ ഉമേഷ് യാദവും സിറാജിനെയുമാണ് കളിപ്പിക്കേണ്ടത് എന്നും ജാഫർ വിശദമാക്കി. സീനിയർ താരമായ ഇഷാന്ത് ശർമ്മക്ക് അവസരം നൽകാൻ ജാഫർ തയ്യാറായില്ല. ഇന്ത്യയിൽ വളരെ മികച്ച റെക്കോർഡുള്ള ഉമേഷിനാണ് മുൻ താരം പരിഗണന നൽകുന്നത്.
വസീം ജാഫർ പ്ലെയിങ് ഇലവൻ :മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ, ജഡേജ, അശ്വിൻ, അക്ഷർ പട്ടേൽ, ഉമേഷ് യാദവ്, സിറാജ്