രോഹിതും കോഹ്ലിയുമല്ല, ലോകകപ്പിലെ ഇന്ത്യയുടെ വജ്രായുധം അവനാണ്. തുറന്ന് പറഞ്ഞ് വസീം അക്രം.

F51nbXKasAE lJ1

ഏഷ്യാകപ്പിൽ ശക്തമായ പ്രകടനം കാഴ്ചവച്ചു കൊണ്ട് ഏകദിന ലോകകപ്പിന് തയ്യാറാവുകയാണ് ഇന്ത്യ. ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഒരു ശക്തമായ പ്രകടനം തന്നെയായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. ശേഷം സ്വന്തം നാട്ടിൽ ഏകദിന ലോകകപ്പ് കളിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ ഒരുപാടാണ്. രോഹിത് ശർമയും വിരാട് കോഹ്ലിയുമടങ്ങുന്ന വമ്പൻ നിര തന്നെയാണ് ഇന്ത്യക്കായി ഇത്തവണത്തെ ഏകദിന ലോകകപ്പിൽ അണിനിരക്കുന്നത്. ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രധാന താരമായി മാറുന്നത് ആരാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ഇതിഹാസം വസീം അക്രം ഇപ്പോൾ.

ഇന്ത്യൻ ടീമിൽ നിരവധി സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ടെങ്കിലും, ഓൾറൗണ്ടർ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ പ്രധാന വജ്രായുധമായി മാറാൻ പോകുന്നത് എന്ന് വസീം അക്രം അഭിപ്രായപ്പെടുന്നു. ബോളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യക്കായി വലിയ സംഭാവന നൽകാൻ പാണ്ട്യയ്ക്ക് കഴിയുമെന്നാണ് അക്രം വിശ്വസിക്കുന്നത്. ഏഷ്യാകപ്പ് ഫൈനലിന് ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കുന്ന സമയത്താണ് അക്രം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു പാണ്ഡ്യ കാഴ്ചവച്ചത്. ഫൈനലിൽ ശ്രീലങ്കക്കെതിരെ 3 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കാനും പാണ്ഡ്യക്ക് സാധിച്ചു. ഇതിനുശേഷമാണ് അക്രമിന്റെ പ്രസ്താവന.

Read Also -  2023 ഫൈനലിലെ പക വീട്ടി ഗുജറാത്ത്‌.. ചെന്നൈയെ തോല്പിച്ചത് 35 റൺസിന്..

“വരാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആയുധം ഹർദിക് പാണ്ഡ്യ തന്നെയായിരിക്കും. ഇത്തവണത്തെ ലോകകപ്പിൽ വിജയിക്കാൻ ഏറ്റവും സാധ്യതയുള്ള ടീമും ഇന്ത്യ തന്നെയാണ്. ഇന്ത്യൻ മണ്ണിലാണ് ലോകകപ്പ് നടക്കുന്നത് എന്ന കാര്യവും നമ്മൾ കണക്കിലെടുക്കണം. ബോളിങ്ങിൽ എത്രമാത്രം മികവുപുലർത്താൻ ഇന്ത്യൻ ടീമിന് സാധിക്കുമെന്ന് നമ്മൾ ഏഷ്യാകപ്പിലൂടെ തന്നെ കണ്ടുകഴിഞ്ഞു.”- വസീം അക്രം പറയുന്നു. ഏഷ്യാകപ്പ് ടൂർണമെന്റിൽ ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇന്ത്യ പരാജയമറിഞ്ഞത്. സീനിയർ താരങ്ങളില്ലാതെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയ ഇന്ത്യ 6 റൺസിനായിരുന്നു പരാജയം ഏറ്റുവാങ്ങിയത്.

എന്നാൽ മറ്റു മത്സരങ്ങളിലെ വിജയം ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ടൂർണമെന്റിന്റെ സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാനെതിരെ 228 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ 10 വിക്കറ്റുകൾക്കും ഇന്ത്യ വിജയിക്കുകയുണ്ടായി. ഈ വലിയ വിജയങ്ങൾ ലോകകപ്പിലേക്ക് വരുമ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മാത്രമല്ല ഓസ്ട്രേലിയക്കെതിരായി വരാനിരിക്കുന്ന ഏകദിന പരമ്പരയിലും ഇന്ത്യയ്ക്ക് മികവ് പുലർത്താൻ സാധിക്കും എന്നാണ് പ്രതീക്ഷ.

Scroll to Top