ഐപിഎൽ പതിനഞ്ചാം പതിപ്പിൽ തോൽവി കൊണ്ടായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് തുടക്കം കുറിച്ചത്. എന്നാൽ അവസാന രണ്ടു മത്സരങ്ങൾ വിജയിച്ച അവർ വിജയവഴിയിൽ തിരിച്ചെത്തി. ഇപ്പോഴിതാ ഹൈദരാബാദിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സൂപ്പർ താരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരിക്കുമൂലം അടുത്ത രണ്ട് മത്സരങ്ങൾക്ക് ഉണ്ടാവുകയില്ല എന്നാണ് പുറത്തുവരുന്നത്. സൺറൈസേഴ്‌സ് മുഖ്യ കോച്ച് ടോം മൂടി ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
കൈക്ക് ഏറ്റ പരിക്കുമൂലം ആണ് താരം അടുത്ത രണ്ടു മത്സരങ്ങളിൽ പുറത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച സുന്ദർ അവസാനം നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗുജറാത്തിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ നാല് ഓവർ പൂർത്തീകരിക്കാൻ താരത്തിന് ആയിരുന്നില്ല.
മൂന്ന് ഓവറിൽ വിക്കറ്റൊന്നും ലഭിക്കാതെ 14 റൺസ് മാത്രമാണ് താരം വിട്ടു നൽകിയത്. മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് എട്ടു വിക്കറ്റിന് വിജയിച്ചു. ഒരാഴ്ചക്കുള്ളിൽ പരിക്ക് ഭേദമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹൈദരാബാദ് കോച്ച് പറഞ്ഞു.
ഇന്നലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്‌സിനോട് 8 വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെട്ടത്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ച ഗുജറാത്തിന്റെ സീസണിലെ ആദ്യ തോൽവിയാണിത്.
സ്‌കോർ: ഗുജറാത്ത് ടൈറ്റൻസ്: 20 ഓവറിൽ 7 വിക്കറ്റിന് 162. ഹൈദരാബാദ് സൺറൈസേഴ്‌സ്: 19.1 ഓവറിൽ രണ്ട് വിക്കറ്റിന് 168 റൺസ്.