വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്നും വാഷിങ്ങ്ടണ്‍ സുന്ദര്‍ പുറത്ത്. മൂന്നാം ഏകദിനത്തില്‍ സംഭവിച്ച ഹാംസ്ട്രിങ്ങ് പരിക്ക് കാരണമാണ് താരം പരമ്പരയില്‍ നിന്നും പുറത്തായത്. ദീര്‍ഘനാള്‍ പരിക്ക് കാരണം പുറത്തായിരുന്ന തമിഴ്നാട് ഓള്‍റൗണ്ടര്‍ വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയോടെയാണ് ടീമില്‍ തിരിച്ചെത്തിയത്.
മൂന്നു ആഴ്ച്ചയോളം പരിക്ക് ഭേദമാവാന്‍ എടുക്കും. താരത്തോട് ഉടന്‍ തന്നെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. ഫെബ്രുവരി 16 ന് ആരംഭിക്കുന്ന പരമ്പരയില്‍ നിന്നും ഇത് മൂന്നാം താരമാണ് പുറത്താക്കുന്നത്. പരിക്കുള്ള കെല്‍ രാഹുലും കോവിഡ് വിമുക്തനായ ആക്ഷര്‍ പട്ടേലിനോട് വിശ്രമിക്കാനും ബിസിസിഐ സ്ക്വാഡില്‍ നിന്നും ഒഴിവാക്കി. വാഷിങ്ങ്ടണ്‍ സുന്ദറിനു പകരം കുല്‍ദീപ് യാദവിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. നേരത്തെ റുതുരാജ് ഗെയ്ക്വാദിനെയും ദീപക്ക് ഹൂഡയേയും ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഫെബ്രുവരി 16,18,20 തീയ്യതികളില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. എല്ലാ മത്സരവും രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്.
India’s T20I squad: Rohit Sharma (Captain), Ishan Kishan, Virat Kohli, Shreyas Iyer, Surya Kumar Yadav, Rishabh Pant (wicket-keeper), Venkatesh Iyer, Deepak Chahar, Shardul Thakur, Ravi Bishnoi, Yuzvendra Chahal, Mohd. Siraj, Bhuvneshwar Kumar, Avesh Khan, Harshal Patel, Ruturaj Gaikwad, Deepak Hooda, Kuldeep Yadav