ലോകകപ്പിന് ഇന്ത്യൻ പേസർമാരായി ഇവര്‍ വേണം. തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരങ്ങള്‍

ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ചാണ് ട്വൻറി 20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞവർഷം നടന്ന ലോകകപ്പിൽ ഇന്ത്യൻ ടീം പരിതാപകരമായ പെർഫോമൻസ് ആയിരുന്നു കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കേണ്ടത് അനിവാര്യമാണ്.

ഐപിഎൽ പതിനഞ്ചാം പതിപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപാട് ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നുണ്ട്. ഈ ഫോം ലോകകപ്പിലും ഉണ്ടാകണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പിനുള്ള ഇന്ത്യൻ പേസർമാരെ തെരഞ്ഞെടുത്തിരിക്കുകയാണ് വസീം ജാഫറും നിഖിൽ ചോപ്രയും.

images 89 1

ബുംറ, ഹർഷൽ പട്ടേൽ, ദീപക് ചഹാർ, മുഹമ്മദ് ഷമി, നടരാജൻ രാജൻ എന്നിവരെയാണ് വസീം ജാഫർ തിരഞ്ഞെടുത്തത്. പരിചയസമ്പത്തുള്ള ഭുവനേശ്വർ കുമാറും, വേഗത കൊണ്ട് ആരാധകരെ ഞെട്ടിച്ച ഉമ്രാൻ മാലിക്കും വസീം ജാഫറുടെ ലിസ്റ്റിൽ ഇല്ല. അതേ സമയം നിഖിൽ ചോപ്രയുടെ ലിസ്റ്റിൽ ഉമ്രാൻ മാലിക് ഇടംനേടി.

images 87 1

എന്നാൽ അദ്ദേഹത്തിൻറെ ലിസ്റ്റിലും ഭുവനേശ്വർ കുമാറിന് ഇടമില്ല.ബുംറ, ഹർഷൽ പട്ടേൽ, ദീപക് ചഹാർ, മുഹമ്മദ് ഷമി, നടരാജൻ രാജൻ എന്നിവർ തന്നെയാണ് നിഖിൽ ചോപ്രയുടേയും ലിസ്റ്റ്.

images 90 1

എന്നാൽ ഇരുവരുടെയും ലിസ്റ്റിൽ സ്ഥാനം ലഭിച്ച ദീപക് ചഹാർ ലോകകപ്പിന് ഉണ്ടാകുമോ എന്നത് സംശയമാണ്.

Previous articleഇംഗ്ലണ്ടില്‍ മതില്‍ കെട്ടി ചേത്വേശര്‍ പൂജാര. ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരാന്‍ ഒരുങ്ങുന്നു.
Next articleഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവല്ലേ ഇത്‌ ? ഉത്തരം നൽകി ഹാർഥിക്ക് പാണ്ട്യ