ശ്രീലങ്കക്കും ന്യൂസിലാൻഡിനുമെതിരായ പരമ്പരകളിൽ സഞ്ജുവിനെ സ്ഥിരമായി കളിപ്പിക്കണം : വസീം ജാഫർ.

ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് സ്ഥിര സ്ഥാനം നൽകണമെന്ന് മുൻ ഇന്ത്യൻ താരം. ഇന്ത്യൻ ഇതിഹാസ താരമായ വസീം ജാഫറാണ് ഈ അഭിപ്രായവുമായി രംഗത്തെത്തിയത്. ഇന്ത്യക്ക് ഇനി വരാനിരിക്കുന്നത് ശ്രീലങ്കയ്ക്കും ന്യൂസിലാൻഡിനും എതിരായ പരമ്പരയാണ്.

ഈ രണ്ട് പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് വസീം ജാഫർ ട്വീറ്റ് ചെയ്തത്. താൻ സഞ്ജു വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്ഥിരമായി കളിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന് പറഞ്ഞു കൊണ്ടാണ് വസീം ജാഫർ ചെയ്ത ട്വീറ്റ്

Sanju Samson Reuters 1 x

“ന്യൂസിലാൻഡിനും ശ്രീലങ്കക്കും എതിരായ 20-20,ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൻ്റെ ഭാഗമായി സഞ്ജു സാംസൺ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് മാത്രമല്ല സ്ഥിരതയാർന്ന ഒരു ലോങ്ങ് റൺ താരത്തിന് ടീമിൽ കിട്ടും എന്നും ഞാൻ കരുതുന്നു.”- ഇതായിരുന്നു വസീം ജാഫറുടെ ട്വീറ്റ്.

ശ്രീലങ്കയ്ക്കെതിരെ ജനുവരി 3 മുതൽ 15 വരെ മൂന്ന് ഏകദിനങ്ങളും മൂന്ന് 20-20 മത്സരങ്ങളും ആണ് ഇന്ത്യ കളിക്കുക. ജനുവരി 18 മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് ന്യൂസിലാൻഡ്നെതിരെയുള്ള ഇന്ത്യയുടെ പരമ്പര.