പാക്കിസ്ഥാനിൽ “ബോംബ്” പൊട്ടിച്ച് വസീം അക്രം; മുൻ നായകനെതിരെ ഗുരുതര ആരോപണം

images 2022 11 30T100459.312

മുൻ പാക്കിസ്ഥാൻ താരം സലീം മാലികിനെതിരെ ഞെട്ടിക്കുന്ന ഗുരുതര ആരോപണങ്ങളുമായി മുൻ പാക്കിസ്ഥാൻ നായകനും ടീമിലെ സഹതാരവും ആയിരുന്ന വസീം അക്രം. സലീം മാലിക് താൻ ജൂനിയറായി ടീമിൽ എത്തിയപ്പോൾ തന്നോട് പെരുമാറിയത് ഒരു വേലക്കാരനെ പോലെ ആയിരുന്നു എന്നാണ് അദ്ദേഹം തുറന്നു പറഞ്ഞത്. മാത്രമല്ല അദ്ദേഹം വലിയ സ്വാർത്ഥനായിരുന്നെന്നും അക്രം പറഞ്ഞു.

തൻ്റെ ആത്മകഥയായ “സുൽത്താൻ; എ മെമോയര്‍” എന്ന പുസ്തകത്തിലൂടെയാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പാക്കിസ്ഥാൻ ഇതിഹാസം നടത്തിയത്.”സലിം മാലിക് മുതലെടുത്ത കാര്യമാണ് ഞാൻ പുതുമുഖം ആണ് എന്നത്. വളരെയധികം മോശം പെരുമാറ്റം ആയിരുന്നു അയാളുടേത്. അയാൾ ഒരു സ്വാർത്ഥൻ ആയിരുന്നു.

എന്നോട് അയാൾ പെരുമാറിയത് ഞാൻ ഒരു വേലക്കാരൻ ആയതു പോലെയായിരുന്നു. അയാൾ വന്നു എന്നോട് മസാജ് ചെയ്തു കൊടുക്കുവാൻ പറയുമായിരുന്നു. അയാളുടെ ഷൂസും വസ്ത്രങ്ങളും എന്നെക്കൊണ്ട് വൃത്തിയാക്കാനും കൽപ്പിച്ചു.”-ഇതായിരുന്നു വസീം അക്രമം തൻ്റെ ആത്മകഥയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം അക്രത്തിന്റെ ഈ വാക്കുകൾ തെറ്റാണെന്നും പ്രമോഷനു വേണ്ടി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സലീം മാലിക് മറുപടി നൽകി.

See also  "സെഞ്ചുറി നേടിയിട്ടും ധോണി അന്ന് ടീമിൽ നിന്ന് പുറത്താക്കി". ഇന്ത്യന്‍ താരം പറയുന്നു

“ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതാൻ അദ്ദേഹത്തിന് തോന്നി എന്ന കാര്യം അറിയാൻ എനിക്ക് ആഗ്രഹമുണ്ട്. ഞാൻ സങ്കുചിതമായി ചിന്തിക്കുന്നയാളും സ്വാർത്ഥനും ആയിരുന്നെങ്കിൽ ഒരു ഓവർ പോലും അറിയാൻ അക്രത്തിന് അവസരം നൽകുമായിരുന്നില്ല. എന്തുകൊണ്ടാണ് എന്നെക്കുറിച്ച് ഇങ്ങനെ എഴുതിയത് എന്ന് എനിക്കറിയണം.”- അദ്ദേഹം പറഞ്ഞു. സലിം മാലിക്കിന്റെ കീഴിൽ 1992 മുതൽ 1995 വരെയാണ് അക്രം കളിച്ചത്. ഇരുവരും തമ്മിൽ അന്നുമുതലേ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ആ കാലത്ത് തന്നെ റിപ്പോർട്ടുകൾ ചെയ്തിട്ടുണ്ട്.

Scroll to Top