അന്ന് ഞാന്‍ ക്യാപ്റ്റനാവും എന്ന് കരുതി. പക്ഷേ അവര്‍ ധോണിയെ നായക സ്ഥാനം ഏല്‍പ്പിച്ചു.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ ഫിനിഷര്‍മാരില്‍ ഒരാളായിരുന്നു യുവരാജ് സിങ്ങ്. ധോണി ക്യാപ്റ്റനായി നേടിയ രണ്ട് ലോകകപ്പിലും യുവരാജ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യയുടെ പ്രധാന താരമായിരുന്നട്ടും ഇതുവരെ ദേശിയ ടീമിനെ നയിക്കാന്‍ യുവരാജ് സിങ്ങിന് അവസരം ലഭിച്ചിട്ടില്ലാ.

വിരമിച്ചതിനു ശേഷം ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍സിയെ പറ്റി സംസാരിക്കുകയാണ് യുവരാജ് സിങ്ങ്. 2007 ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നതായി യുവരാജ് സിങ്ങ് വെളിപ്പെടുത്തുകയാണ്.

ടി20 ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ വിശ്രമം എടുത്തതോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്ന് യുവരാജിന് പ്രതീക്ഷയായത്. എന്നാല്‍ പ്രതീക്ഷളെ തകിടം മറിച്ച് മഹേന്ദ്ര സിങ്ങ് ധോണിയെയാണ് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചത്.

” 2007 ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ കോളിളക്കമുണ്ടായി. ഇതിനു ശേഷം രണ്ട് മാസത്തെ ഇംഗ്ലണ്ട് പര്യടനവും, സൗത്താഫ്രിക്കയിലും ഐര്‍ലണ്ടിലും പര്യടനം ഉണ്ടായിരുന്നു. അതിനു ശേഷമായിരുന്നു ടി20 ലോകകപ്പ്. ടി20 ലോകകപ്പ് സീനിയര്‍ താരങ്ങള്‍ സീരിയസായി എടുക്കാത്തതിനാല്‍ അവര്‍ വിശ്രമം ആവശ്യപ്പെടുകയായിരുന്നു. ” 22 യാര്‍ഡ് പോഡ്കാസ്റ്റില്‍ യുവരാജ് ഓര്‍ത്തെടുത്തു.

എന്നാല്‍ ധോണിയെയാണ് ക്യാപ്റ്റനായി നിയോഗിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്ര നിമിഷമായിരുന്നു അത്. പ്രതീക്ഷിച്ചിരുന്ന നായക സ്ഥാനം ലഭിച്ചില്ലെങ്കിലും ധോണിയുമായുള്ള സൗഹൃദത്തിനു ഒരു കോട്ടവും വരുത്തിയില്ലാ. ” ആര് ക്യാപ്റ്റനായാലും നമ്മള്‍ അയാളെ പിന്തുണക്കും, രാഹുലായാലും, ഗാംഗുലിയായാലും, ഭാവിയില്‍ ആരായാലും, ഒരു ടീം മാന്‍ ആയിരിക്കണം. ഞാന്‍ അങ്ങനെ ആയിരുന്നു ” യുവരാജ് പറഞ്ഞു.

2007 ടി20 ലോകകപ്പ്

Yuvraj vs Australia

നായകസ്ഥാനം ലഭിച്ചില്ലെങ്കിലും തകര്‍പ്പന്‍ പ്രകടനത്തോടെയാണ് യുവരാജ് സൗത്താഫ്രിക്കയില്‍ നടന്ന ടി20 ലോകകപ്പില്‍ നിന്നും മടങ്ങിയത്. സ്‌റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഓവറിലെ ആറ് പന്തും സിക്സ് പായിച്ചതും, ഓസ്ട്രേലിയക്കെതിരെയുള്ള 30 പന്തില്‍ 70 റണ്‍സും മറാക്കാനാവത്ത നിമിഷങ്ങളാണ്.

ഒരുപറ്റം ചെറുപ്പക്കാരുമായി എത്തി ഒരു യുവനായകന്‍ ലോകകപ്പ് നേടി ഇന്ത്യയിലേക്ക് മടങ്ങി. സൗത്താഫ്രിക്കയില്‍ വന്നിറങ്ങുമ്പോള്‍ യാതൊരുവിധ സ്ട്രാടെജിയും ഉണ്ടായിരുന്നില്ലെന്നും ഞങ്ങള്‍ക്കറിയാവുന്ന പോലെയാണ് കളിച്ചത് എന്നും യുവരാജ് വെളിപ്പെടുത്തി.

Previous articleജഡേജക്ക്‌ ഇംഗ്ലീഷ് അറിയില്ല :വീണ്ടും വിവാദത്തിൽ സഞ്ജയ്‌ മഞ്ജരേക്കർ
Next articleഅവരെ നിസ്സാരമായി കാണരുത്. മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം