ജഡേജക്ക്‌ ഇംഗ്ലീഷ് അറിയില്ല :വീണ്ടും വിവാദത്തിൽ സഞ്ജയ്‌ മഞ്ജരേക്കർ

ക്രിക്കറ്റിലെ അടുത്തിടെ ഏറ്റവും അധികം വിവാദമായ ഒരു സംഭവമാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പ്രമുഖ ക്രിക്കറ്റ്‌ കമന്റേറ്റർ സഞ്ജയ്‌ മഞ്ജരേക്കർ തമ്മിൽ നിലനിന്നിരുന്ന വാഗ്വാദം.ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളെ സോഷ്യൽ മീഡിയ പോസ്റ്റ്‌ വഴി അവഹേളിക്കുന്ന സഞ്ജയ്‌ ജഡേജയെയും ഏറെ വിമർശിച്ചിട്ടുണ്ട്. ജഡേജക്ക്‌ എതിരെ മുൻ ഇന്ത്യൻ താരം നടത്തിയ പ്രസ്താവനകൾ ക്രിക്കറ്റ്‌ ലോകത്ത് വലിയ വിവാദവും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ നിന്നും എതിർപ്പും നേടുവാൻ കാരണമായിട്ടുണ്ട്.ഇപ്പോൾ ഒരിടവേളക്ക് സഞ്ജയ്‌ മഞ്ജരേക്കർ നടത്തിയ മറ്റൊരു പ്രസ്താവനയാണ് ഇന്ന് ആരാധകരിൽ നിന്നും വിമർശനം ക്ഷണിച്ചു വരുത്തുന്നത്.

രവീന്ദ്ര ജഡേജക്ക്‌ ഇംഗ്ലീഷ് ഒട്ടും തന്നെ അറിയില്ലയെന്ന സഞ്ജയ്‌ മഞ്ജരേക്കർ ട്വിറ്റർ പരാമർശമാണ് ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചത്.ട്വിറ്ററിൽ ഒരു ആരാധകന് നൽകിയ മറുപടിയിലാണ് ജഡേജക്ക്‌ ഇംഗ്ലീഷ് അറിയില്ല എന്ന് മഞ്ജരേക്കർ കുറിച്ചത്. സൂര്യ നാരായൺ എന്നൊരു ആരാധകൻ തനിക്ക് മഞ്ജരേക്കറിൽ നിന്ന് ലഭിച്ച മറുപടിയെന്ന നിലയിൽ ഈ വിവാദ പരാമർശത്തിന്റെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടത്.

മുൻപ് 2019 ഏകദിന ലോകകപ്പ് സമയം ജഡേജ അൽപ്പം ബാറ്റിങ്ങും ബൗളിങ്ങും മാത്രം അറിയുന്ന താരമെന് മഞ്ജരേക്കർ പരാമർശിച്ചത് വലിയ വിവാദമായിരുന്നു. ട്വിറ്ററിലും സോഷ്യൽ മീഡിയയിലും വളരെ ചർച്ചയായ അന്നത്തെ പ്രസ്താവന ഏറെ വിവാദമായി മാറി. പിന്നീട് ലോകകപ്പ് സെമി ഫൈനലിൽ ജഡേജ ബാറ്റ്, ബൗൾ എന്നിവ കൊണ്ട് അപാര പ്രകടനം ഇന്ത്യൻ ടീമിലും ഐപിഎല്ലിലും കാഴ്ചവെച്ച് തുടങ്ങിയതോടെ ആ വിവാദം പിന്നീട് ഒതുങ്ങി പക്ഷേ ഇപ്പോഴത്തെ പ്രസ്താവന വീണ്ടും സംസാരമാവുകയാണ്.

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പ്ലെയിങ് ഇലവൻ എന്താകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ്‌ ലോകമിപ്പോൾ. ജഡേജയും അശ്വിനും ടീമിൽ ഇടം കണ്ടെത്തുമോ എന്നൊരു സംശയം ആരാധകരിലുണ്ട്. ഇപ്പോൾ ഫൈനലിന് മുന്നോടിയായി ടീ ഇന്ത്യ പരിശീലനത്തിലാണ്.