പാഡണിഞ്ഞ് ഉച്ചമയക്കവുമായി ലോക ഒന്നാം നമ്പര്‍ ബാറ്റര്‍. സമ്മതിക്കാതെ ഉണര്‍ത്തി മുഹമ്മദ് സിറാജ്.

ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. മത്സരത്തിന്‍റെ മൂന്നാം ദിനം എല്ലാവരെയും ചിരിപ്പിച്ച ഒരു സംഭവം അരങ്ങേറി.

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിനെതിരെ ഇന്ത്യയുടെ മറുപടി 296 ല്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ ഖവാജയും വാര്‍ണറും എത്തി. അതേ സമയം മൂന്നാമനായി ഇറങ്ങേണ്ടിയിരുന്ന മാര്‍നെസ് ലംമ്പുഷെയ്ന്‍ പാഡ് ധരിച്ച് ഉറങ്ങുന്ന നിമിഷങ്ങള്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു.

എന്നാല്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്ററുടെ ഉറക്കം അധിക നേരം നീണ്ടു നിന്നില്ലാ. സിറാജ് വാര്‍ണറെ പുറത്താക്കിയപ്പോള്‍ ആരാധകരുടെ ആരവം കേട്ട് ലംബുഷെയ്ന്‍ എഴുന്നേറ്റു. വാര്‍ണര്‍ പുറത്തായെന്ന് മനസ്സിലാക്കിയതോടെ ബാറ്റുമായി മാര്‍നസ് ക്രീസിലേക്ക് യാത്രയായി.