ഐപിൽ പതിനാലാം സീസൺ ലീഗ് മത്സരങ്ങൾ എല്ലാം അവസാനിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ഇരട്ടി ആവേശം സമ്മാനിച്ചാണ് പ്ലേഓഫ് മത്സരങ്ങൾ കടന്നുവരുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്,കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾ പ്ലേഓഫിലേക്ക് ഇടം നേടിയപ്പോൾ നെറ്റ് റൺ റേറ്റിലെ കുറവ് നിലവിലെ ചാമ്പ്യൻമാരായ മുംബൈക്ക് തിരിച്ചടിയായി മാറി. എന്നാൽ വരുന്ന പ്ലേഓഫ് മത്സരങ്ങളിൽ മിക്ക ക്രിക്കറ്റ് പ്രേമികളുടെയും ശ്രദ്ധ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ടീമിലേക്കാണ്.ഈ സീസണിൽ എല്ലാവരും ഐപിൽ കിരീടം നേടുമെന്ന് വിശ്വസിക്കുന്ന ഒരു ടീമാണ് ബാംഗ്ലൂർ. ഐപിൽ ചരിത്രത്തിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ നേടാൻ കഴിയാത്ത ടീമാണ് ബാംഗ്ലൂർ.
അതേസമയം പ്ലേഓഫീന് മുൻപായി ഈ സീസണിലെ ടീമിന്റെ പ്രകടനത്തെയും താരങ്ങളുടെ മികവിനെയും കുറിച്ച് വാചാലനാവുകയാണ് സീനിയർ താരം ഡിവില്ലേഴ്‌സ്. ഐപിഎല്ലിൽ ഇത്തവണ കിരീടം നേടാനാണ് ബാംഗ്ലൂർ ടീമിന്റെ ഈ വരവ് എന്നും അഭിപ്രായപ്പെട്ട സീനിയർ താരം ഡിവില്ലേഴ്‌സ് പ്ലേഓഫിലാണ് ഏറെ മികച്ച ബാംഗ്ലൂർ ടീമിനെ കാണുവാനായി പോകുന്നത് എന്നും വിശദമാക്കി.പ്രഥമ കിരീടം ലക്ഷ്യംമിടുന്ന ബാംഗ്ലൂർ ടീമിന് ഡിവില്ലേഴ്‌സ് ബാറ്റിങ് ഫോമിലാണ് ഏറെ ആശങ്ക.സീസണിൽ 14 കളികളിൽ നിന്നും 302 റൺസാണ് ഡിവില്ലേഴ്‌സ് നേടിയത്.
“സീസണിൽ ഇതുവരെ ഞങ്ങൾ ടീമായി പുറത്തെടുത്തപ്രകടനം വളരെ അധികം മികച്ചതാണ്. ചിലപ്പോൾ ഒരുപടി കൂടി പ്രകടനത്തിൽ മികവ് ആവർത്തിക്കണം. ഈ സീസണിൽ ഞങ്ങൾ ഇതുവരെയും ബെസ്റ്റ് പ്രകടനം പുറത്തെടുത്തില്ല എന്നാണ് എന്റെ വിശ്വാസം. വരുന്ന ഏറെ നിർണായക മത്സരത്തിൽ ഞങ്ങൾ അത് കാഴ്ചവെക്കും. പ്ലേഓഫ് ഘട്ടത്തിൽ അത് പുറത്തെടുക്കുവാനായാൽ അത് എന്റെ ടീമിനെ മുന്നോട്ട് നയിക്കും.കൂടാതെ എന്റെ ബാറ്റിങ്ങിൽ ഇനിയും ഏറെ മുന്നേറാൻ ഞാൻ ആഗ്രഹിക്കുന്നു. പ്ലേഓഫ് മത്സരങ്ങൾക്കായി കൂടുതൽ പ്രാക്ടിസ് നടത്തേണ്ടിയിരിക്കുന്നു ” ഡിവില്ലേഴ്‌സ് പറഞ്ഞു