ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുമ്പോൾ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ പരമ്പരയെ നോക്കി കാണുന്നത്. ഇന്ത്യയിലെ സീനിയർ താരങ്ങൾ വിശ്രമത്തിലേക്ക് പോവുകയും യുവതാരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചനകള്‍. പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ചട്ടുണ്ട്.
സീനിയര്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ രണ്ട് പരമ്പരക്കും രണ്ട് പരിശീലക സംഘത്തെ അയക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്നാണ് വിവരങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടുന്ന പ്രധാന പരിശീലക സംഘം പോകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യക്കൊപ്പമുണ്ടാവുക വിവിഎസ് ലക്ഷ്മണാവും എന്ന് ഇൻസൈഡ് സ്പോട്ട് റിപ്പോർട്ട് ചെയ്തിരുന്നു
ഇംഗ്ലണ്ടില്‍ ഇന്ത്യ പാതിവഴിയിൽ അവസാനിപ്പിച്ച ഒരു ടെസ്റ്റാണ് കളിക്കാനുള്ളത്. അത് ഇന്ത്യൻ വിജയിച്ചാൽ പരമ്പര നേടാൻ കഴിയും. ജൂൺ 15,16 തീയതികളിൽ ആയിരിക്കും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്ന് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ശിഖർ ധവാനായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. ഹാർദിക്ക് പാന്ധ്യ വൈസ് ക്യാപ്റ്റനായി ഉണ്ടാവുന്നതായിരിക്കും എന്നാണ് സൂചനകള്‍. ഇത്തവണ ഐപിഎലിൽ തിളങ്ങിയ ഒട്ടുമിക്ക യുവതാരങ്ങളും ഇന്ത്യൻ ടീമിൽ അവസരം ലഭിക്കും. തിളങ്ങിയാല്‍ ഇന്ത്യന്‍ ടി20 ലോകകപ്പിനുള്ള ടീമിലേക്കും അവസരം ലഭിക്കും.