എത്ര ട്രോളിയാലും എനിക്ക് കുഴപ്പമില്ലാ ; ഇരുപത് വയസേ എനിക്കുള്ളു, തിരിച്ചടിച്ച് പരാഗ്

ബാറ്റിംഗിലൂടെയും ബൌളിംഗിലൂടെയും തിളങ്ങാൻ സാധിച്ചില്ലെങ്കിലും മികച്ച ഫീൽഡിങ് പ്രകടനത്തിലൂടെ തിളങ്ങി നിൽക്കുന്ന ക്രിക്കറ്റ്‌ താരമാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരമായ റിയാൻ പരാഗ്. ഫീൽഡിങ് രംഗത്ത് പൊടികൈകൾ ഉപയോഗിച്ചാണ് താരം മത്സരത്തിൽ നിലനിൽക്കുന്നത്. ലക്നൗവിനെതിരായ മത്സരത്തിൽ മാർക്കസ് സ്റ്റോയ്നിസ്സിനെ ക്യാച്ച് ചെയ്തതിന് ശേഷം മൂന്നാം അംപയറനെതിരെ ചെറുതായി കളിയാക്കുന്ന രീതിയിലുള്ള ആഹ്ലാദ പ്രകടനത്തിനു പിന്നാലെ തന്നെ ഒട്ടേറെ ആരാധകർ യുവ താരത്തെ ട്രോളിയിരുന്നു.

സ്റ്റോണിസ്സിനെ പുറത്താക്കുന്നതിന് തൊട്ട് മുമ്പുള്ള ഓവറിൽ അദ്ദേഹത്തെ തന്നെ പരാഗ് ക്യാച്ച് ചെയ്യാൻ സാധിച്ചുവെങ്കിലും വീഡിയോ പരിശോധനയിൽ ക്യാച്ചിനു മുമ്പ് പന്ത് നിലത്ത് മുട്ടിയതായി തെളിഞ്ഞതോടെയാണ് സ്റ്റോണിസ് ഔട്ടല്ലെന്ന് മൂന്നാം അംപയർ വിധിച്ചത്. അതിന്റെ പിന്നാലെയാണ് അടുത്ത ഓവറിൽ ഓസീസ് താരത്തെ ക്യാച്ച് ചെയ്തതിന് ശേഷം പന്ത് ഗ്രൗണ്ടിനോട്‌ ചേർത്ത് വെയ്ക്കുന്നത് പോലെയുള്ള ആംഗ്യം പരാഗ് പുറത്തെടുത്തത്.

PARAG CATCH VS LSG

ആ സമയത്ത് കമന്ററി പറഞ്ഞിരുന്ന ഓസ്ട്രേലിയൻ മുൻ താരം മാത്യു ഹെയ്ഡൻ ഉൾപ്പെടെയുള്ള ഒട്ടേറെ പേർ പരാഗിനെ വിമർശിച്ചിരുന്നു. “ഞാൻ താങ്കളെ ചെറുതായി ഒന്നു ഉപദേശിക്കുകയാണ് ചെറുപ്പക്കാരാ,  ക്രിക്കറ്റ്‌ എന്നാൽ വളരെ സമയം കൂടിയ കായിക ഇനമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും വിധിയെ പ്രകോപിപ്പിക്കരുത്. ഇരുപതാം വയസിൽ ഇതൊന്നും ആരും ശ്രെദ്ധിക്കാൻ പോകുന്നില്ല. ജീവിതം ഒരുപാട് ഉണ്ട്. അത് ആസ്വദിക്കുക. അതുകൊണ്ട് ഒരിക്കലും വിധിയെ പ്രകോപിപ്പിക്കരുത്. അതു വളരെ വേഗം നിങ്ങള്‍ക്കു മേല്‍ വന്നു ഭവിക്കും.’ അതേ സമയം ഇക്കാര്യം ഭാവി തിരുമാനിക്കട്ടെ, എന്നായിരുന്നു ഹെയ്ഡനൊപ്പം കമന്ററി പറഞ്ഞിരുന്ന മുന്‍ വിന്‍ഡീസ് പേസര്‍ ഇയാന്‍ ബിഷപ്പിന്റെ പ്രതികരണം

അതേ സമയം മത്സര ശേഷം 20ാം വയസ്സില്‍ ഇതൊന്നും ആരും ശ്രദ്ധിക്കാനേ പോകുന്നില്ല. ജീവിതം ഒരുപാട് ബാക്കിയുണ്ട്. അത് ആസ്വദിക്കൂ എന്നായിരുന്നു പരാഗിന്‍റെ ട്വീറ്റ്