വീണ്ടും ഐപിഎല്ലിനൊപ്പം വിവോ :ചൈനീസ് സ്പോൺസർ വിവാദം കൊഴുക്കുന്നു .

ഐപിഎല്ലിന് വീണ്ടും ചൈനീസ് സ്‌പോണ്‍സര്‍.പ്രമുഖ കമ്പനി  വിവോയെ വീണ്ടും ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ ഇന്നലെ നടന്ന  മിനി താരലേലത്തില്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ വിവോ പിന്‍മാറിയിരുന്നു. 

2018 മുതൽ 2022 വരെ  ഐപിൽ  സീസണിലേക്കാണ് ടൈറ്റിൽ സ്പോൺസർമാരായി വിവോയെ ബിസിസിഐ തിരഞ്ഞെടുത്തത് .മുൻ ഐപിൽ  സ്പോൺസർമാരായിരുന്ന പെപ്സിക്ക് പകരമാണ് വിവോ കരാർ നേടിയെടുത്തത് .വർഷം  440 കോടി രൂപക്കാണ് വിവോ ബിസിസിയുമായി കരാർ ഒപ്പിട്ടത് .

എന്നാൽ കഴിഞ്ഞ ജൂണിൽ ഇന്ത്യ :ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം മൂർച്ഛിച്ചപ്പോൾ ചൈനീസ് കമ്പനിയായ വിവോ ഐപിൽ 2020 സീസണിലെ ടൈറ്റിൽ  സ്പോൺസർ  എന്ന കരാറിൽ നിന്ന് ബിസിസിഐയുടെ അനുമതിയോടെ പിന്മാറുകയായിരുന്നു .ചൈനീസ് കമ്പനിയുമായുള്ള കൂട്ടുകെട്ടിന്റെ പേരിൽ ബിസിസിഐ ഒട്ടേറെ ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിരുന്നു .വിവോയുടെ അഭാവത്തിൽ പ്രമുഖ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോം ഡ്രീം 11 2021 ലെ ഐപിൽ ടൈറ്റിൽ സ്പോൺസർമാരായി.

ഏകദേശം 222 കോടി രൂപക്കാണ് ഡ്രീം 11 ടൈറ്റിൽ സ്പോൺസർ കരാർ സ്വന്തമാക്കിയത് .ഐപിൽ പോലൊരു വമ്പൻ ഫ്രാഞ്ചൈസി  ലീഗിൽ  കരാർ  വിട്ടുകൊടുക്കുന്നത് വിപണി മൂല്യത്തിൽ അടക്കം വിവോയെ ബാധിക്കും എന്ന് തിരിച്ചറിഞ്ഞാണ് ചൈനീസ് കമ്പനി വീണ്ടും ഐപിൽ ടൈറ്റിൽ  സ്പോൺസർ പദവിയിലേക്ക് തിരികെ വന്നത് .

Previous articleചെന്നൈ സൂപ്പർ കിങ്സിന്റെ തുറപ്പുചീട്ടാകുവാൻ കൃഷ്‌ണപ്പ ഗൗതം : മോഹവിലക്കൊപ്പം ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും സ്വന്തം
Next articleഅവൻ ഏറെ കഠിനാധ്വാനിയായ യുവതാരമാണ് അവൻ സ്വയം അത് തെളിയിക്കട്ടെ അർജുൻ ടെണ്ടുൽക്കറിൽ വിശ്വാസമർപ്പിച്ച്‌ സഹീർ ഖാൻ