വിഷ്ണു വിനോദ് കാ ഹുക്കും. 33 പന്തിൽ സെഞ്ച്വറി. അടിച്ചുകൂട്ടിയത് 17 സിക്സ്. ആലപ്പിയെ കൊന്ന ഇന്നിങ്സ്.

GXXqRXYaEAArDN3 e1726245388956

കേരള ക്രിക്കറ്റ് ലീഗിൽ വിഷ്ണു വിനോദിന്റെ ആറാട്ട്. ആലപ്പി ടീമിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് വിഷ്ണു വിനോദ് കാഴ്ചവച്ചത്. വമ്പൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ തൃശൂരിനായി ഇതുവരെ കാണാത്ത വെടിക്കെട്ട് തീർക്കാൻ വിഷ്ണുവിന് സാധിച്ചു.

കേവലം 33 പന്തുകളിലാണ് വിഷ്ണു വിനോദ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 45 പന്തുകളിൽ 139 റൺസാണ് താരം സ്വന്തമാക്കിയത്. 17 സിക്സറുകൾ താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഈ മികവിൽ 181 എന്ന വിജയലക്ഷം കേവലം പതിമൂന്നാം ഓവറിൽ മറികടക്കാൻ തൃശൂർ ടീമിന് സാധിച്ചു..

മത്സരത്തിൽ ടോസ് നേടിയ തൃശ്ശൂർ ടൈറ്റൻസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി ടീമിനായി ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത് നായകൻ അസറുദ്ദീനാണ്. ആദ്യ വിക്കറ്റിൽ കൃഷ്ണപ്രസാദിനൊപ്പം ചേർന്ന് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ നായകന് സാധിച്ചു. കൃത്യമായ ഗ്യാപ്പുകൾ കണ്ടെത്തി റൺസ് സ്വന്തമാക്കിയും വമ്പൻ ഷോട്ടുകൾ കളിച്ചും അസറുദ്ദീൻ മത്സരത്തിൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു. 53 പന്തുകൾ നേരിട്ട അസറുദ്ദീൻ മത്സരത്തിൽ 90 റൺസാണ് നേടിയത്. 7 ബൗണ്ടറികളും 6 സിക്സറുകളും അസറുദ്ദീന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. കൃഷ്ണപ്രസാദ് 43 റൺസ് മത്സരത്തിൽ സ്വന്തമാക്കി.

അവസാന ഓവറുകളിൽ 20 റൺസ് സ്വന്തമാക്കിയ അതുൽ അടിച്ചു തകർത്തതോടെ ആലപ്പി 181 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച തൃശ്ശൂരിന് വേണ്ടി വെടിക്കെട്ടോടെയാണ് വിഷ്ണു വിനോദ് തുടങ്ങിയത്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും പന്ത് ബൗണ്ടറി കടത്തുക എന്നതായിരുന്നു വിഷ്ണുവിന്റെ ലക്ഷ്യം. ആദ്യ പന്ത് മുതൽ അങ്ങേയറ്റം മികച്ച ഷോട്ടുകൾ കളിക്കാൻ താരത്തിന് സാധിച്ചു. മത്സരത്തിന്റെ പവർപ്ലെയിൽ 93 റൺസാണ് വിഷ്ണുവിന്റെ മികവിൽ തൃശ്ശൂർ സ്വന്തമാക്കിയത്. മത്സരത്തിൽ 19 പന്തുകളിൽ തന്റെ അർത്ഥസെഞ്ച്വറി സ്വന്തമാക്കാനും വിഷ്ണുവിന് സാധിച്ചു.

Read Also -  ദുലീപ് ട്രോഫിയിലും മാറ്റമില്ല, വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു. നേടിയത് 5 റൺസ് മാത്രം.

മറ്റൊരു ഓപ്പണറായ അഹമ്മദ് ഇമ്രാന്റെ വിക്കറ്റ് നഷ്ടപ്പെട്ടിട്ടും വിഷ്ണു വിനോദ് ഒരു വശത്ത് അടിച്ചു തകർക്കുകയായിരുന്നു. 33 പന്തുകളിൽ ചരിത്ര സെഞ്ച്വറി സ്വന്തമാക്കാൻ വിഷ്ണുവിന് സാധിച്ചു. സിക്സർ മഴ ചൊറിഞ്ഞാണ് വിഷ്ണു തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്.

ഇതിന് ശേഷവും വിഷ്ണു അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന സമയം വരെ വിഷ്ണുവിന്റെ ആറാട്ട് തന്നെയാണ് കാണാൻ സാധിച്ചത്. ഇങ്ങനെ അനായാസം തൃശ്ശൂർ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 45 പന്തുകൾ നേരിട്ട വിഷ്ണു വിനോദ് 139 റൺസ് സ്വന്തമാക്കിയത്. 5 ബൗണ്ടറികളും 17 സിക്സറുകളും വിഷ്ണുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

Scroll to Top