ഇന്ത്യൻ ടീമിലെത്തുക ലക്ഷ്യം : മനസ്സ് തുറന്ന് മലയാളി താരം അസറുദ്ധീൻ

സയ്യദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ  കേരള ടീമിനായി മുംബൈക്ക്  എതിരെ സെഞ്ച്വറി  അടിച്ച് മലയാളികൾക്ക് അഭിമാനമായ താരമാണ്   കാസർഗോഡ്കാരൻ   മുഹമ്മദ് അസറുദ്ധീൻ . വെടിക്കെട്ട് സെഞ്ചുറിക്ക് ശേഷം  താരത്തെ  ഒട്ടേറെ മുൻ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും അഭിനന്ദിച്ചിരുന്നു .കൂടാതെ മുൻ ഇന്ത്യൻ താരവും വെടിക്കെട്ട് ഓപ്പണറുമായ  വിരേന്ദർ സെവാഗ്‌  മലയാളി താരത്തിന്റെ സെഞ്ചുറിയെ  പുകഴ്ത്തി  പോസ്റ്റിട്ടിരുന്നു .

എന്നാൽ സയിദ് മുഷ്‌താഖ് അലി ട്രോഫി ടി20യില്‍ മുംബൈയ്‌ക്കെതിരായ സെഞ്ചുറിക്ക് ശേഷം വിരേന്ദർ സെവാഗിന്റെ അഭിനന്ദനം കിട്ടിയത് സ്വപ്നതുല്യമെന്ന്  തുറന്ന് പറയുകയാണ്  കേരള ക്രിക്കറ്റര്‍ മുഹമ്മദ് അസ്‌ഹറുദ്ദീൻ. ഇന്ത്യൻ ടീമിലെത്തുകയാണ് തന്റെ ഏറ്റവും വലിയ  ലക്ഷ്യമെന്നും അസർ പറഞ്ഞു. ബിസിസിഐ ടിവിക്ക് വേണ്ടി കേരള നായകൻ സഞ്ജു സാംസണുമായി  സംസാരിക്കുകയായിരുന്നു അസർ.

ഇന്ത്യൻ ക്രിക്കറ്റ് മുഴുവൻ ഏറെ  ശ്രദ്ധയാകർഷിച്ച സെഞ്ചുറിയായിരുന്നു മുഹമ്മദ് അസ്‌ഹറുദ്ദീന്‍റേത്. 
മുംബൈയിൽ   അവരുടെ മണ്ണിൽ മുംബൈ ബൗളേഴ്‌സിനെ തരിപ്പണമാക്കിയ  വെടിക്കെട്ട് ഇന്നിംഗ്സ്. പിന്നാലെ ഹർഷ ഭോഗ്‍ലേ, വിരേന്ദർ സെവാഗ് തുടങ്ങിയവരെല്ലാം കേരള
താരത്തെ അഭിനന്ദങ്ങൾ കൊണ്ട് മൂടിയിരുന്നു .ഇതെല്ലാം  താൻ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നാണ് മലയാളി താരം പറയുന്നത് .

സെഞ്ചുറി ലക്ഷ്യമിട്ടല്ല ബാറ്റ് വീശിയത്. മുംബൈയ്‌ക്കെതിരായ എന്റെ  ഇന്നിംഗ്സ് മാതാപിതാക്കൾക്ക് വേണ്ടി  സമ‍ര്‍പ്പിക്കുന്നതായും അസര്‍ പറഞ്ഞു.
നേരത്തെ മുംബൈയ്ക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടിയ അസർ 54 പന്തിൽ പുറത്താവാതെ 137 റൺസെടുത്ത് ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ പേര് കൂടി  എഴുതി ചേർത്തു .മുഹമ്മദ്  അസര്‍ വെടിക്കെട്ടില്‍ എട്ട് വിക്കറ്റിനാണ്  മുംബൈയെ  കേരളം തോൽപ്പിച്ചത് . 

Previous articleGymslave – The Success Story ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മാസ്ക് മേക്കർസ്.
Next articleമൂന്നാം ദിനം തകർന്ന് ഇന്ത്യൻ ബാറ്റിംഗ് : നാല് വിക്കറ്റുകൾ കൂടി നഷ്ടമായി