മെൽബണിലെ എംസിജിയിൽ നടന്ന ആവേശകരമായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിനിടെ വിരാട് കോലിയും താനും തമ്മിലുള്ള സംഭാഷണം ഓര്‍ത്തെടുത്ത് രവിചന്ദ്രൻ അശ്വിൻ. ഒരു പന്തിൽ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോഴാണ് അശ്വിന്‍ ബാറ്റ് ചെയ്യാന്‍ എത്തിയത്.
ഐസിസിയോട് സംസാരിച്ച രവിചന്ദ്ര അശ്വിൻ, കോഹ്‌ലി എത്രമാത്രം ആവേശത്തോടെയായിരുന്നു എന്ന് വിവരിച്ചു, “ലോകകപ്പിൽ പാകിസ്ഥാനെതിരെ അവസാന പന്തിൽ ബാറ്റ് ചെയ്യാൻ വന്നപ്പോൾ, വിരാട് കോഹ്‌ലി എനിക്ക് കളിക്കാൻ 7 ഓപ്‌ഷനുകളാണ് തന്നത്.
“ഞാൻ വിരാടിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവൻ മറ്റൊരു ലോകത്തായിരുന്നു, അത് വിരാട്ടിന്റെ മികച്ച ഇന്നിംഗ്‌സായിരുന്നു, എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായിരുന്നു.”
മത്സരത്തിൽ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ വിരാട് കോഹ്‌ലി നാല് വിക്കറ്റിന്‍റെ ജയത്തിലേക്കാണ് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 എന്ന സ്‌കോറാണ് നേടിയത്. ഒരു ഘട്ടത്തിൽ 31/4 എന്ന നിലയിൽ തകര്‍ന്ന ഇന്ത്യയെ നാലാം വിക്കറ്റിൽ 113 റൺസിന്റെ
ഹര്‍ദ്ദിക്ക് – കോഹ്ലി കൂട്ടുകെട്ടാണ് വിജയത്തില്‍ എത്തിച്ചത്.