കോഹ്ലിയോ ബാബറോ കേമൻ ? ഒരുപടി മുൻപിൽ അവനെന്ന് ഹെയ്ഡൻ.

F5vyMcwbkAATCoB

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് പാകിസ്ഥാൻ നായകൻ ബാബർ ആസാം. കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ പാക്കിസ്ഥാനായി പക്വതയുള്ള പ്രകടനങ്ങളാണ് ബാബർ ആസാം കാഴ്ചവയ്ക്കുന്നത്. ഏഷ്യാകപ്പിലെ നേപ്പാളിനെതിരായ മത്സരത്തിലും ഒരു തട്ടുപൊളിപ്പൻ സെഞ്ച്വറി ബാബർ സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലായിപ്പോഴും സ്ഥിരത പുലർത്തിയിട്ടുള്ള ബാബർ ആസമിനെ പലരും ഇന്ത്യൻ സൂപ്പർസ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യാറുണ്ട്. കോഹ്ലിയുടെതിന് സമാനമായ സാങ്കേതികത തന്നെയാണ് ബാബർ ആസാമിന്റെ ബാറ്റിങ്ങിലും പലപ്പോഴും കാണാൻ സാധിക്കുന്നത്. ഇപ്പോൾ ബാബർ ആസമാണോ വിരാട് കോഹ്ലിയാണോ ഏറ്റവും മികച്ച ബാറ്ററെന്ന് സംസാരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ.

നിലവിൽ ഐസിസിയുടെ റാങ്കിങ്ങിൽ മൂന്ന് ഫോർമാറ്റുകളിലും ആദ്യ അഞ്ചിൽ ഉള്ള ഒരേ ഒരു ബാറ്ററാണ് ബാബർ ആസാം. എന്നിരുന്നാലും പാക്കിസ്ഥാന്റെ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ തിളങ്ങാൻ ബാബർ ആസാമിന് സാധിച്ചിട്ടില്ല. 2023 ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിലും ബാബർ പരാജയമായി മാറുകയായിരുന്നു. പക്ഷേ പ്രായം കൂടി വിലയിരുത്തുമ്പോൾ കോഹ്ലിയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത് ബാബർ ആസാമാണ് എന്നാണ് ഓസ്ട്രേലിയയുടെ മുൻതരം മാത്യു ഹെയ്ഡന്റെ അഭിപ്രായം. എന്നിരുന്നാലും ബാബർ ഇനിയും തന്റെ കരിയറിൽ മെച്ചപ്പെടാനുണ്ട് എന്നും ഹെയ്ഡൻ കൂട്ടിച്ചേർക്കുകയുണ്ടായി.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

“ബാബർ ആസം ഒരു ചാമ്പ്യൻ ബാറ്ററാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ അവൻ കടന്നുപോകുന്നത് അത്ര മികച്ച സമയത്തിലൂടെയല്ല. എന്നിരുന്നാലും ഈ സമയത്തിൽ നിന്ന് ബാബർ തിരിച്ചുവരും. കാരണം ചാമ്പ്യൻ ബാറ്റർമാരൊക്കെയും അങ്ങനെയാണ്. എന്നിരുന്നാലും കോഹ്ലിയേ വച്ച് നോക്കുകയാണെങ്കിൽ ബാബർ ആസാം അല്പം മുൻപിൽ ആണെന്ന് നമുക്ക് കാണാൻ സാധിക്കും. ഈ പ്രായത്തിലെ കണക്കുകൾ വച്ച് താരതമ്യം ചെയ്യുമ്പോൾ അങ്ങനെയൊരു വിശകലനത്തിലാണ് എത്താൻ സാധിക്കുന്നത്.”- മാത്യു ഹെയ്ഡൻ പറഞ്ഞു.

നിലവിലെ പാക്കിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് ലൈനപ്പ് പരിശോധിക്കുമ്പോൾ ബാബർ ആസാം വളരെ പ്രാധാന്യമുള്ള ബാറ്ററാണ് എന്ന് ഹെയ്ഡൻ പറയുകയുണ്ടായി. പാക്കിസ്ഥാനായി കൃത്യമായി റൺസ് കണ്ടെത്തേണ്ടത് ബാബറിന്റെ ആവശ്യമാണ് എന്നും ഹെയ്ഡൻ പറയുന്നു. 2023 ഏഷ്യാകപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ 152 റൺസ് ആണ് ബാബർ ആസം നേടിയത്. എന്നാൽ വമ്പൻ ടീമുകളായ ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർക്കെതിരെ മികച്ച ബാറ്റിംഗ് പുറത്തെടുക്കാൻ ആസമിന് സാധിച്ചിരുന്നില്ല. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.

Scroll to Top