പരമ്പരവിജയത്തിനു പിന്നാലെ ഇന്ത്യക്ക് പിഴ ശിക്ഷ

India vs England

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തില്‍ 36 റണ്‍സിനു വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന മത്സരത്തില്‍ 225 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നില്‍ വച്ചത്. എന്നാല്‍ വിജയലക്ഷ്യം മറികടക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചില്ലാ.

പരമ്പര വിജയിച്ചെങ്കിലും, മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഇന്ത്യക്ക് പിഴ ശിക്ഷ ലഭിച്ചു. മാച്ച് ഫീയുടെ 40 ശതമാനം തുകയാണ് പിഴയായി നല്‍കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ രണ്ട് ഓവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞത്. മാച്ച് റഫറി ജവഗല്‍ ശ്രീനാഥാണ് ശിക്ഷ വിധിച്ചത്.

പരമ്പരയില്‍ ഇത് രണ്ടാം തവണെയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യക്ക് ശിക്ഷ ലഭിക്കുന്നത്. രണ്ടാം ടി20യില്‍ മാച്ച് ഫീയുടെ 20 ശതമാനം തുകയാണ് നല്‍കേണ്ടത്. അന്ന് ഒരു ഓവറിന്‍റെ കുറവാണ് ഉണ്ടായിരുന്നത്. നാലാം ടി20യില്‍ സമാനമായ ശിക്ഷയും ഇംഗ്ലണ്ട് ടീമിനും ലഭിച്ചു.

കുറ്റവും, അതില്‍മേലുള്ള ശിക്ഷയും കോഹ്ലി അംഗീകരിച്ചു. ഓൺ-ഫീൽഡ് അമ്പയർമാരായ അനിൽ ചൗധരി, നിതിൻ മേനോൻ, മൂന്നാം അമ്പയർ കെ എൻ അനന്തപദ്മനാഭൻ എന്നിവരാണ് ആതിഥേയർക്കെതിരെ ആരോപണം ഉന്നയിച്ചത്.

Previous articleഅവന് ഒരവസരം കൂടി കൊടുക്കണം.ആഗ്രഹവുമായി ഗൗതം ഗംഭീര്‍
Next articleരാഹുലിന്റെ മോശം ഫോം ഗുണകരമായി :രോഹിത്തും കോഹ്ലിയും ഇനിയും ഓപ്പൺ ചെയ്യട്ടെ -നയം വ്യക്തമാക്കി സുനിൽ ഗവാസ്‌ക്കർ