❝നമ്മുക്ക് ഷഹീനെ അടിച്ചു പൊളിക്കണം❞ വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സിനിടെ പറഞ്ഞത് ഇങ്ങനെ

20221023 170930 scaled

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ തുടക്കമിട്ടു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അവസാന ബോളിലാണ് വിജയം നേടിയത്. 31 ന് 4 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അതിജീവിപ്പിച്ചതും രക്ഷിച്ചതും ഫിനിഷ് ചെയ്തതും വിരാട് കോഹ്ലിയായിരുന്നു.

53 പന്തില്‍ 6 ഫോറും 4 സിക്സും സഹിതം 82 റണ്‍സാണ് വിരാട് കോഹ്ലിയെടുത്തത്. കളിയിലെ താരവും വിരാട് കോഹ്ലിയാണ്. മത്സരത്തിനു ശേഷം ചേസിങ്ങിന്‍റെ പ്ലാന്‍ എന്തെന്ന് മത്സര ശേഷം കോഹ്ലി വെളിപ്പെടുത്തി.

vk vs pak 2022

” അവസാനം വരെ നിന്നാൽ നമുക്ക് ഫിനിഷ് ചെയ്യാൻ കഴിയുമെന്ന് ഹാർദിക് വിശ്വസിച്ചു. ഷഹീൻ പവലിയൻ എൻഡിൽ നിന്ന് പന്തെറിഞ്ഞപ്പോൾ, ഞങ്ങൾ അവനെ അടിക്കാന്‍ തീരുമാനിച്ചു. ഹാരിസാണ് അവരുടെ പ്രധാന ബൗളർ, ഞാൻ ആ രണ്ട് സിക്സറുകൾ അടിച്ചു. കണക്കുകൂട്ടൽ ലളിതമായിരുന്നു. നവാസിന് ഒരു ഓവർ ബൗൾ ചെയ്യാനുണ്ടായിരുന്നു,”

”അതിനാൽ എനിക്ക് ഹാരിസിനെ അടിക്കാന്‍ കഴിഞ്ഞാൽ അവർ പരിഭ്രാന്തരാവും. മൊഹാലിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രകടനമായിരുന്നു എന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്. ഇനി മുതല്‍ ഇതാണ് എന്‍റെ ഏറ്റവും മികച്ച പ്രകടനം. നിങ്ങൾ (ആരാധകർ) എന്നെ പിന്തുണച്ചുകൊണ്ടിരുന്നു, നിങ്ങളുടെ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. ” വിരാട് കോഹ്ലി പറഞ്ഞു.

See also  ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. ഇഷാന്‍ കിഷനെയും ശ്രേയസ്സ് അയ്യരേയും പുറത്താക്കി. സഞ്ചു സാംസണ്‍ സ്ഥാനം നിലനിര്‍ത്തി.
Scroll to Top