ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് പോരാട്ടത്തിൽ മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി “ക്രീസില്‍ സെറ്റായിരുന്നട്ടും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നില്ല” എന്ന് മുൻ പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീം ബാറ്റർ ഇൻസമാം-ഉൾ-ഹഖ് പറഞ്ഞു.
148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി വീരാട് കോഹ്‌ലി മൂന്നാം നമ്പറിലാണ് എത്തിയത്. ഓപ്പണർ കെ എൽ രാഹുൽ ഗോൾഡൻ ഡക്കിന് പുറത്തായതിന് ശേഷം ആദ്യ ഓവറിൽ തന്നെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് ബാറ്റ് ചെയ്യാന്‍ എത്തേണ്ടി വന്നു.
വീരാട് കോഹ്ലി മികച്ച താളത്തിലായിരുന്നില്ലെങ്കിലും, പക്ഷേ ഇന്ത്യയുടെ ടോപ് സ്കോററായി അദ്ദേഹം ഫിനിഷ് ചെയ്തു. 34 പന്തിൽ 3 ഫോറും 1 സിക്‌സും ഉൾപ്പെടെ 35 റൺസാണ് കോഹ്‌ലി നേടിയത്.
തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ഇൻസമാം ഉൾ ഹഖ് പറഞ്ഞു.
“ഇന്നലെ കോഹ്‌ലിക്ക് മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. സാധാരണഗതിയിൽ, ഒരു സെറ്റ് ബാറ്ററെ പുറത്താക്കുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ സെറ്റ് ആയിട്ടും കോഹ്‌ലി ആത്മവിശ്വാസം കാണിക്കാത്തത് ഇന്നലെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.
ഇന്ത്യൻ ടീമിന് ശക്തമായ മധ്യനിരയും ലോവര്‍ ഓഡര്‍ ബാറ്റിംഗ് യൂണിറ്റും ഉണ്ടെന്ന് മുൻ പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീം താരം പറഞ്ഞു. ഋഷഭ് പന്തിന് മുന്നോടിയായി പ്ലേയിംഗ് ഇലവനിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ദിനേശ് കാർത്തിക്കിനെ കളിക്കാനുള്ള പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ധീരമായ തീരുമാനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇൻസമാം പറഞ്ഞു:
“ഇന്ത്യയുടെ മധ്യനിരയും ലോവര്‍ ഓഡറും വളരെ ശക്തമാണ്. അതാണ് ഈ ഏഷ്യാ കപ്പിലെ മറ്റ് ടീമുകളിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത്. ഋഷഭ് പന്തിനെ ബെഞ്ചിലിരുത്താൻ ഇന്ത്യ തിരഞ്ഞെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. പന്ത്, പാണ്ഡ്യ, ജഡേജ കൂട്ടുകെട്ട് വളരെ അപകടകരമാണ്. ഈ പിച്ചിൽ ഓവറില്‍ 11 റൺസ് പിന്തുടരുന്നത് ബുദ്ധിമുട്ടായിരുന്നു, പക്ഷേ അവർ നന്നായി കളിച്ചു. ” ഇൻസമാം പറഞ്ഞു നിര്‍ത്തി