ഐസിസി ടി20 ലോകകപ്പിന്‍റെ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായത് രവിചന്ദ്ര അശ്വിന്‍റെ തിരിച്ചു വരവാണ്. നീണ്ട കാലത്തിനു ശേഷമായിരുന്നു ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലേക്ക് രവിചന്ദ്ര അശ്വിന്‍ തിരിച്ചെത്തിയത്. ഇതിനു പിന്നില്‍ വീരാട് കോഹ്ലിയാണെന്ന് പറയുകയാണ് സൗരവ് ഗാംഗുലി. അശ്വിന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ലാ എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
2017 ലായിരുന്നു അവസാനമായി അശ്വിന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിച്ചത്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷമാണ് ലോകകപ്പ് ടീമില്‍ അശ്വിനു അവസരം ലഭിച്ചത്. ലോകകപ്പിലെ ഇന്ത്യയുടെ അവസാന 3 മത്സരങ്ങളില്‍ 6 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.
” അശ്വിന്‍ വീണ്ടും വൈറ്റ് ബോള്‍ ക്രിക്കറ്റിന്‍റെ ഭാഗമാകുമോ എന്ന് എനിക്ക് സംശയമായിരുന്നു. എന്നാല്‍ അവന്‍ ലോകകപ്പ് ടീമില്‍ ഉണ്ടാകണമെന്ന് വീരാട് കോഹ്ലി അഗ്രഹിച്ചിരുന്നു. ചെറിയ അവസരമാണ് ലഭിച്ചെങ്കിലും നന്നായി ഉപയോഗപ്പെടുത്താന്‍ രവിചന്ദ്ര അശ്വിന് സാധിച്ചു ” ഗാംഗുലി പറഞ്ഞു.
എല്ലാവരും അവനെക്കുറിച്ച് സംസാരിക്കുന്നു. എക്കാലത്തേയും മികച്ച താരമെന്നാണ് കാന്‍പൂരിലെ ടെസ്റ്റിനു ശേഷം ദ്രാവിഡ് വിശേഷിപ്പിച്ചത്. അശ്വിന്‍റെ കഴിവിനെ മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സിന്‍റെ അവശ്യമില്ലാ ” മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.