ബാറ്റിംഗില്‍ മാത്രമല്ലാ ബോളിംഗിലുമുണ്ട് പിടി. പന്തെറിഞ്ഞ് റണ്‍സ് വഴങ്ങാന്‍ പിശുക്കുമായി വീരാട് കോഹ്ലി

ഹോങ്കോങ്ങിനെതിരെയുള്ള ഏഷ്യാ കപ്പ് മത്സരത്തില്‍ തന്‍റെ 31ാം ഫിഫ്റ്റി നേടിയ വീരാട് കോഹ്ലി, ബോളിംഗിലും ഒരു കയ്യ് നോക്കി. മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ റണ്‍സ് വഴങ്ങിയതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വീരാട് കോഹ്ലിക്ക് പന്തുകൊടുത്തത്.

വളരെ അപൂര്‍വ്വമായി പന്തെറിയാറുള്ള വീരാട് കോഹ്ലി 17ാം ഓവര്‍ എറിയകയും, വെറും 6 റണ്‍സ് മാത്രമാണ് വഴങ്ങിയത്. യുവപേസര്‍മാരായ ആവേശ് ഖാനും അര്‍ഷദീപ് സിംഗും യഥാക്രമം 53ഉം 44ഉം റണ്‍സ് വിട്ടുകൊടുത്തിടത്താണ് കോഹ്ലിയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം.

2016 ടി20 ലോകകപ്പില്‍, വിന്‍ഡീസിനെതിരെയുള്ള സെമിഫൈനലിലാണ് വീരാട് അവസാനമായി പന്തെറിഞ്ഞത്. അ മത്സരത്തില്‍ 1 വിക്കറ്റും നേടിയിരുന്നു.

കരിയറില്‍ 12 തവണെയാണ് വീരാട് പന്തെറിഞ്ഞത്. ഇത്രയും ഇന്നിംഗ്സില്‍ നിന്നും 4 വിക്കറ്റാണ് വീരാട് കോഹ്ലി വീഴ്ത്തിയത്.

Previous article2 വര്‍ഷം മുന്‍പ് വീരാട് കോഹ്ലി വാക്പോരിനായി എത്തി. ഇന്ന് സൂര്യകുമാര്‍ യാദവിനെ കുമ്പിട്ട് വണങ്ങി
Next article23 മീറ്റര്‍ അകലെ നിന്നും 104 കി.മീ സ്പീഡില്‍ ഒരു ബുള്ളറ്റ് ത്രോ. ഹോങ്കോങ്ങ് താരത്തെ പുറത്താക്കി രവീന്ദ്ര ജഡേജ