ഏറെ കാലം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോർമാറ്റിലും വളരെ മനോഹരമായി നയിച്ച വിരാട് കോഹ്ലി ടി :20 ലോകകപ്പിന് ശേഷമാണ് ഇന്ത്യൻ ടീം ടി :20 ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞത്. എന്നാൽ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഇന്ത്യൻ ടീമിന്റെ നായകനായ കോഹ്ലി വൈകാതെ തന്റെ മികച്ച ഫോമിലേക്ക് തിരികെ വരുമെന്ന് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നു. കൂടാതെ കിംഗ് കോഹ്ലിയുടെ പഴയ ഫോം കിവീസിന് എതിരായ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ കാണമെന്നും എല്ലാവരും പ്രതീക്ഷിക്കുന്നു. അതേസമയം എല്ലാ വിരാട് കോഹ്ലി ആരാധകർക്കും മറ്റൊരു നിരാശയായി മാറുകയാണ് പുതുക്കിയ ഐസിസി ടി :20 റാങ്കിങ് . ഒരിക്കൽ കൂടി ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ തന്റെ ടോപ് സ്ഥാനം നഷ്ടമായ കോഹ്ലി ആദ്യ പത്തിൽ നിന്നും പുറത്തായി.
പുതുക്കിയ റാങ്കിങ് പ്രകാരം കോഹ്ലി പതിനൊന്നാം സ്ഥാനത്താണ്. ഒന്നര വർഷങ്ങൾ ശേഷമാണ് കോഹ്ലി ടി :20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ ആദ്യ 10ൽ നിന്നും പുറത്തായത്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച റാങ്കിങ്ങിൽ കോഹ്ലി എട്ടാം സ്ഥാനത്തായിരുന്നു. കിവീസ് എതിരായ ടി :20 പരമ്പരയിൽ വിരാട് കോഹ്ലി കളിച്ചിരുന്നില്ല.പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറികൾ അടക്കം മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ രോഹിത് ശർമ്മ റാങ്കിങ്ങിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിമൂന്നാം റാങ്കിലേക്ക് എത്തി.
തന്റെ കരിയറിലെ മികച്ച ബാറ്റിങ് ഫോം തുടരുന്ന ലോകേഷ് രാഹുൽ ഒരു സ്ഥാനം മുന്നോട്ട് കയറി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി. വിരാട് കോഹ്ലി ടോപ് ടെന്നിൽ നിന്നും പുറത്തായതോടെ ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യൻ ടീം ബാറ്റ്‌സ്മാനുമായി രാഹുൽ മാറി.ടി :20 ബൗളർമാരുടെ റാങ്കിങ്ങിലും കൂടാതെ ആൾറൗണ്ടർമാരുടെ റാങ്കിങ്ങിലും ആദ്യ പത്തിലാരുമില്ല എന്നതാണ് ശ്രദ്ധേയം. പാകിസ്ഥാൻ നായകൻ ബാബർ അസം ടി :20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ ഒന്നാമത് തുടരുകയാണ്.
ഇന്ത്യക്കെതിരെയുള്ള പരമ്പരയില്‍ 70,30,51 എന്നീ സ്കോറുകള്‍ നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആദ്യ പത്തിലേക്കെത്തി. ബോളര്‍മാരില്‍ പത്ത് സ്ഥാനങ്ങള്‍ മുന്നേറി മിച്ചല്‍ സാന്‍റ്നര്‍ 13ാം സ്ഥാനത്തായി. ഇന്ത്യന്‍ താരങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍ അഞ്ച് സ്ഥാനങ്ങള്‍ മുന്നേറ്റം നടത്തി 19ാം സ്ഥാനത്തായി. ബോളര്‍മാരില്‍ ശ്രീലങ്കന്‍ താരം ഹസരങ്കയാണ് ഒന്നാമത്. രണ്ടാമത് സൗത്താഫ്രിക്കന്‍ സ്പിന്നര്‍ ഷംസിയാണ്.