ക്രിക്കറ്റ് ലോകത്ത് കഴിഞ്ഞ കുറച്ച് അധികം നാളുകളായി വളരെ അധികം സജീവമായിരുന്ന ഒരു നിർണായക ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി. താരം ഇന്ന് ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ച പോസ്റ്റ് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചു എന്നതാണ് സത്യം. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ രോഹിത് ശർമ്മ വിരാട് കോഹ്ലിയുടെ പകരക്കാരനായി എത്തുമോ എന്നുള്ള ചോദ്യത്തിനും കൂടിയുള്ള ഉത്തരമാണ് കോഹ്ലിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. തന്റെ കഴിഞ്ഞ വർഷങ്ങളിലെ ടീം ഇന്ത്യയുടെ നായകനായുള്ള കഷ്ടപാടുകൾ എല്ലാം തുറന്ന് പറയുന്ന നായകൻ കോഹ്ലി ടി :20 ക്യാപ്റ്റൻസി റോൾ ഒഴിയുന്നതിന്റെ സാഹചര്യം കൂടി വിശദമാക്കി.
തന്റെ പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടി നിലപാട് വിശദമാക്കുകയാണ് കോഹ്ലി ഇപ്പോൾ.അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ നിലവിലെ കഠിന ജോലിഭാരം കണക്കിലെടുത്ത് താൻ ടി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നും ഒപ്പം ക്യാപ്റ്റനെന്ന നിലയിൽ ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിരാട് കോലി പറഞ്ഞു. ഇതോടെ ഏറെ നാളുകളായി നിലനിന്ന ആകാംക്ഷക്കാണ് അന്ത്യം കുറിക്കുന്നത്.വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ടി :20 ഫോർമാറ്റിൽ ഇന്ത്യൻ ടീം നായകൻ എന്ന. റോളിൽ താനുണ്ടാവില്ല എന്നും കോഹ്ലി വ്യക്തമാക്കി
അതേസമയം കോഹ്ലിയുടെ ഈ പുത്തൻ അറിയിപ്പിന് പിന്നാലെ മറ്റൊരു കാര്യം കൂടി വ്യക്തമായി വിരാട് കോലി ട്വന്റി 20 യുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ രോഹിത് ശർമ്മ 2022 ഓസ്ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കും. കൂടാതെ താൻ ഇത്തരം ഒരു തീരുമാനം വളരെ അധികം ചർച്ചകൾക്ക് ശേഷമാണ് കൈകൊള്ളുന്നത് എന്നും പറഞ്ഞ കോഹ്ലി ബിസിസിഐക്കും ഒപ്പം രവി ശാസ്ത്രിക്കും നന്ദി പറയുന്നുണ്ട്.
🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
ടി :20 നായകൻ എന്നുള്ള റോളിൽ വിരാട് കോഹ്ലിയുടെ റെക്കോർഡ് മികച്ചതാണ്. ഇതുവരെ 45 ടി20 മത്സരങ്ങളിലാണ് ടീം ഇന്ത്യയെ വീരാട് കോഹ്ലി നയിച്ചത്. 27 മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ 14 മത്സരങ്ങളില്‍ തോല്‍വി നേരിട്ടു.താരം നയിച്ച കാലയളവിൽ ഇന്ത്യൻ ടീമിന്റെ വിജയശതമാനം 65.11 കൂടിയാണ്. സൗത്താഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍റ് എന്നിവടങ്ങളില്‍ ടി20 സീരിസ് ജയിച്ച ഏക ക്യാപ്റ്റനാണ് വീരാട് കോഹ്ലി.