പടിയിറങ്ങുന്നത് പകരം വയ്ക്കാനാകത്ത ക്യാപ്റ്റന്‍. ഈ റെക്കോഡുകള്‍ ഉത്തരം നല്‍കും.

ezgif.com gif maker 27 e1631802960464

ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയും എന്ന് വീരാട് കോഹ്ലി അറിയച്ചത് വളരെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കേട്ടത്. സമൂഹമാധ്യമങ്ങളിലുടെ വീരാട് കോഹ്ലി തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കിയട്ടുണ്ട്.

ഐസിസി കിരീടം നേടനാവത്തതിനാല്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിടുന്ന ക്യാപ്റ്റനാണ് വീരാട് കോഹ്ലി. ഗ്രൂപ്പ് ഘട്ടങ്ങളില്‍ ശക്തമായി കളിച്ച് അവസാന നിമിഷം കാലിടറുന്ന ഇന്ത്യന്‍ ടീമിനെയാണ് ഈയിടെ കാണുന്നത്. ഐപിഎല്‍ കിരീടനേട്ടങ്ങളുടെ പേരില്‍ രോഹിത്തിനെ ടി20 ടീമിന്‍റെ നായകനാക്കണമെന്ന് ആരാധകരുടെ ആവശ്യം. എന്നാല്‍ വീരാട് കോഹ്ലിയുടെ ടി20 ക്യാപ്റ്റന്‍സി റെക്കോഡുകള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് ഉത്തരങ്ങളാണ്.

2017 ല്‍ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം തോല്‍വിയോടെയാണ് വീരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി സ്ഥാനം തുടങ്ങുന്നത്. എന്നാല്‍ പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ച് കോഹ്ലി നയിച്ച ഇന്ത്യ സീരിസ് സ്വന്തമാക്കി. പിന്നീട് 45 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്ലി 29 എണ്ണത്തില്‍ വിജയം നേടികൊടുത്തപ്പോള്‍ 14 എണ്ണത്തില്‍ തോല്‍വി നേരിട്ടു. 64.44 ശതമാനമാണ് കോഹ്ലിയുടെ വിജയശതമാനം.

See also  പഞ്ചാബിനെതിരെ നിറംമങ്ങി സഞ്ജു. 14 പന്തുകളിൽ 18 റൺസ് നേടി പുറത്ത്.

ക്യാപ്റ്റനെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടി20 പരമ്പര നേടിയ ഒരേയൊരു നായകനാണ് കോലി. വിരാട് കോഹ്ലിക്ക് കീഴില്‍ അവസാനം കളിച്ച 10 ടി20 പരമ്പരകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. ഇന്ത്യയില്‍ നടന്ന പരമ്ബരയില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു അത്

കരിയറില്‍ 89 ടി20 മത്സരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ള കോഹ്ലി 52.65 ശരാശരിയില്‍ 3159 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ 48.45 ശരാശരിയില്‍ 143.18 പ്രഹരശേഷിയില്‍ 1502 റണ്‍സും ടി20യില്‍ കോഹ്ലി നേടി.

Scroll to Top