❛വിരാട് കോഹ്ലി എന്‍റെ നേരെ തുപ്പി. ഞാന്‍ ബാറ്റുകൊണ്ട് തല്ലുമെന്ന് പറഞ്ഞു❜. ഗുരുതര ആരോപണവുമായി മുന്‍ സൗത്താഫ്രിക്കന്‍ താരം.

elgar afp

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ സൗത്താഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗാര്‍. ഒരു ടെസ്റ്റ് മത്സരത്തിനിടെ വിരാട് കോഹ്ലി തന്നെ തുപ്പിയെന്നും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏബി ഡീവില്ലേഴ്സിന്‍റെ ഇടപെടലിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞെന്നും എല്‍ഗാര്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ കളിച്ചുകൊണ്ടാണ് ഡീന്‍ എല്‍ഗാര്‍ രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 2015 ലെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു സംഭവം. ഒരു പോഡ്കാസ്‌റ്റിലാണ് സൗത്താഫ്രിക്കന്‍ താരം ഇത് വെളിപ്പെടുത്തിയത്.

”ഇന്ത്യയിലെ പിച്ച് വിചിത്രമായിരുന്നു. ഞാന്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍ കോഹ്ലി എന്നെ തുപ്പാന്‍ ശ്രമിച്ചു. അങ്ങനെ ചെയ്താല്‍ ഞാന്‍ ബാറ്റുകൊണ്ട് തല്ലുമെന്ന് പറഞ്ഞു. താന്‍ പറഞ്ഞ തെറിയുടെ അര്‍ത്ഥം വിരാട് കോഹ്ലിക്ക് മനസ്സിലായി എന്തിനാണ് എന്‍റെ സഹതാരത്തിനെ തുപ്പുന്നത് എന്നും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സഹതാരമായ ഏബിഡി ചോദിച്ചു ”

രണ്ട് വര്‍ഷത്തിനു ശേഷം വിരാട് കോഹ്ലി ഈ സംഭവത്തിനു മാപ്പ് പറഞ്ഞു. പരമ്പരക്ക് ശേഷം വെളുപ്പിന് 3 മണി വരെ മദ്യപ്പിച്ച് വിരാട് കോഹ്ലി മാപ്പപേക്ഷിച്ചു. എല്‍ഗാര്‍ പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി.

See also  തീപ്പൊരി വിതറി സർഫറാസ്. അരങ്ങേറ്റ മത്സരത്തിൽ നേടിയത് 62 റൺസ്. നിർഭാഗ്യവശാൽ വിക്കറ്റ് നഷ്ടം.
whatsapp image 2024 01 04 at 6 04 26

ഡിസംബര്‍ 2023 ല്‍ എല്‍ഗാറിന്‍റെ അവസാന മത്സരത്തില്‍ പുറത്തായപ്പോള്‍ കെട്ടിപിടിച്ചാണ് വിരാട് കോഹ്ലി യാത്രയാക്കിയത്. കൂടാതെ തന്‍റെ ടെസ്റ്റ് ജേഴ്സി നല്‍കുകയും ചെയ്തു.

Scroll to Top