❝നീ അടിച്ചോ. എനിക്ക് ഫിഫ്റ്റി വേണ്ട❞ ദിനേശ് കാര്‍ത്തികിനോട് ടീം മാന്‍ വിരാട് കോഹ്ലി

vk and dk finishing

ബാറ്റ് എടുത്തവരെല്ലാം തിളങ്ങിയ രണ്ടാം ടീ20 മത്സരത്തില്‍ സൗത്താഫ്രിക്കകെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്. കെല്‍ രാഹുല്‍ (57) രോഹിത് ശര്‍മ്മ (43) വിരാട് കോഹ്ലി (49) സൂര്യകുമാര്‍ യാദവ് (61) ദിനേശ് കാര്‍ത്തിക് (17) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്.

സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റിനു ശേഷം ഫിനിഷിങ്ങ് ജോലികള്‍ക്കായി ദിനേശ് കാര്‍ത്തികാണ് ക്രീസില്‍ എത്തിയത്. 19ാം ഓവര്‍ അവസാനിക്കുമ്പോള്‍ വിരാട് കോഹ്ലി 28 പന്തില്‍ 49 റണ്‍സാണ് സ്കോര്‍ ചെയ്തത്. അവസാന ഓവറില്‍ ദിനേശ് കാര്‍ത്തികിനു മാത്രമാണ് സ്ട്രൈക്ക് ചെയ്തത്.

അര്‍ദ്ധസെഞ്ചുറി നേടാന്‍ ഒരു റണ്‍ മാത്രമാണ് വേണമായിരുന്നെങ്കിലും ബൗണ്ടറി നേടി നില്‍ക്കുന്ന ദിനേശ് കാര്‍ത്തികിനോട് വമ്പനടികള്‍ തുടരാന്‍ വിരാട് കോഹ്ലി ആവശ്യപ്പെടുകയായിരുന്നു. വ്യക്തിഗത റെക്കോഡ് നോക്കാതെ ടീമാണ് വലുത് എന്ന വിരാട് കോഹ്ലിയുടെ പ്രവൃത്തി വൈറലാവുകയാണ്. റബാഡ എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സാണ് പിറന്നത്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
Scroll to Top