ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ ശ്രീലങ്കയെ 3-0 ത്തിന് പരാജയപ്പെടുത്തിയപ്പോള്‍ മുന്നില്‍ നിന്നും നയിച്ചത് വിരാട് കോഹ്‌ലിയെയും മുഹമ്മദ് സിറാജുമാണ്. 2 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയായിരുന്നു പരമ്പരയിലെ താരം. മുഹമദ്ദ് സിറാജ് 9 വിക്കറ്റാണ് നേടിയത്.
ഇരുവരുടേയും തകര്‍പ്പന്‍ പ്രകടനം ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇവരെ മുന്നോട്ട് നയിച്ചു. ബാറ്റ്സ്മാൻമാരുടെ ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ കോഹ്‌ലി നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ സിറാജും ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലി 750 പോയിന്റിലേക്ക് ഉയർന്നു, 887 പോയിന്റുമായി ഒന്നാം സ്ഥാനത്ത് പാകിസ്ഥാൻ നായകൻ ബാബർ അസമാണ്. ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ദുസെൻ (766) ഡീക്കോക്ക് (759) എന്നിവരാണ് തൊട്ടു പിന്നില്‍
ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ 730 പോയിന്റുമായി ട്രെന്റ് ബോൾട്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഓസ്‌ട്രേലിയൻ പേസര്‍ ജോഷ് ഹേസിൽവുഡ് 727 റേറ്റിംഗുമായി രണ്ടാം സ്ഥാനത്താണ്.
പത്താം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയും ഇരുപതാം സ്ഥാനത്തുള്ള ബുംറയുമാണ് രോഹിതിനും സിറാജിനും പിന്നിലുള്ള താരങ്ങള്‍