എന്തുകൊണ്ട് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി ? കാരണം വീരാട് കോഹ്ലി തന്നെ പറയുന്നു.

സൗത്താഫ്രിക്കന്‍ പരമ്പരക്ക് മുന്നോടിയായുള്ള പത്ര സമ്മേളനത്തില്‍ വീരാട് കോഹ്ലി, തനിക്ക് ചുറ്റുമുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. അതിനോടൊപ്പം തനിക്ക് എന്തുകൊണ്ട് ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി എന്നും വീരാട് കോഹ്ലി പറഞ്ഞു. ഐസിസി ടി20 ലോകകപ്പിനു ശേഷം താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇറങ്ങും എന്ന് വീരാട് കോഹ്ലി പ്രഖ്യാപിച്ചിരുന്നു.

അതിനോടൊപ്പം 2023 ലോകകപ്പ് വരെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാനുള്ള അഗ്രഹവും പ്രകടിപ്പിച്ചിരുന്നു. അതേ സമയം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ വേണ്ട എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. വീരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയെയാണ് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച റെക്കോഡുള്ള വീരാട് കോഹ്ലിക്ക് ഇതുവരെ ഒരു ഐസിസി ടൂര്‍ണമെന്‍റ് ജയിക്കാനായിട്ടില്ലാ. ഇന്ത്യ ഐസിസി ട്രോഫി നേടാനത് കാരണമാണ് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത് എന്നാണ് വീരാട് കോഹ്ലി കാരണമായി പറയുന്നത്. ഇത് യുകതിസഹമായ തീരുമാനമാണമെന്നും അത് എനിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും വീരാട് കോഹ്ലി പറഞ്ഞു.

സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീം സെലക്ഷന് ഒന്നര മണിക്കൂര്‍ മുന്‍പാണ് വീരാട് കോഹ്ലിയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സി സ്ഥാനം നഷ്ടമായ കാര്യം അറിയിച്ചത്. അതും ടെസ്റ്റ് ടീമിന്‍റെ ചര്‍ച്ചകള്‍ക്ക് ശേഷം അവസാനമാണ് ഇക്കാര്യം അറിയിച്ചത്.

Previous articleഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസീസ് – പാക്കിസ്ഥാന്‍ താരങ്ങളുടെ മുന്നേറ്റം.
Next articleതന്‍റെ ഗ്രാമത്തിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ ‘നടരാജന്‍ ക്രിക്കറ്റ് ഗ്രൗണ്ട്’ വരുന്നു.