ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു വിരാട് കോഹ്ലി. ഫൈനല്‍ പോരാട്ടത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം വാങ്ങുമ്പോഴാണ് വിരാട് കോഹ്ലി ഇക്കാര്യം അറിയിച്ചത്. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്.
”ഇത് എൻ്റെ അവസാന ടി20 ലോകകപ്പായിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എൻ്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയർത്താൻ ഞങ്ങൾ ആഗ്രഹിച്ചു. മത്സരം തോറ്റാലും ഞാൻ പ്രഖ്യാപിക്കാൻ പോകുന്ന ഒന്നല്ല. അടുത്ത തലമുറയ്ക്ക് ടി20 കളി മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമായി. ഒരു ഐസിസി ടൂർണമെൻ്റിൽ വിജയിക്കാനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു ” പുരസ്കാരം ഏറ്റുവാങ്ങി വിരാട് കോഹ്ലി പറഞ്ഞു.
125 ടി20 മത്സരങ്ങള്‍ കളിച്ച വിരാട് കോഹ്ലി 4188 റണ്‍സാണ് നേടിയട്ടുള്ളത്. 137 സ്ട്രൈക്ക് റേറ്റുള്ള താരത്തിന് 38 ഫിഫ്റ്റിയും 1 സെഞ്ചുറിയും ഉണ്ട്. രാജ്യന്തര ടി20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയവരുടെ ലിസ്റ്റില്‍ രോഹിത് ശര്‍മ്മക്ക് പിന്നില്‍ രണ്ടാമതാണ് വിരാട് കോഹ്ലി.