രോഹിത് ശർമ്മ, ജോസ് ബട്ട്‌ലർ മുതൽ ബാബർ അസം വരെ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി എത്തിയിരുന്നു.,ടെസ്റ്റ്, ടി20, ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ വീരാട് കോഹ്ലിക്ക് കഴിഞ്ഞിരുന്നില്ലാ. സെഞ്ചുറി നേടിയട്ട് വീരാട് കോഹ്ലി 77 അന്താരാഷ്ട്ര ഇന്നിംഗ്സുകളായി. 2019 നു ശേഷം കോഹ്ലിക്ക് സെഞ്ചുറി നേടാനായിട്ടില്ലാ.
ഫോമിലല്ലാത്ത വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി പാകിസ്ഥാൻ നായകൻ ബാബർ അസം രംഗത്തെത്തിയിരുന്നു. ഫോമില്‍ അല്ലാതെ ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഹൃദയംഗമമായ സന്ദേശമാണ് ബാബര്‍ അസം എഴുതിയത്. ഇതും കടന്നു പോകും സ്ട്രോങ്ങായിരിക്കാനായിരുന്നു ബാബര്‍ അസം പറഞ്ഞത്.
പാക്ക് നായകന്‍റെ ട്വീറ്റിനോട് വീരാട് കോഹ്ലി മറുപടി പറയുമോ എന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. വീരാട് കോഹ്ലി ഈ ട്വീറ്റിനു പ്രതി പ്രതികരിക്കേണ്ടതായിരുന്നു എന്ന് ഷാഹീദ് അഫ്രീദി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ബാബര്‍ അസമിന്‍റെ ട്വീറ്റിനു നന്ദിയര്‍പ്പിച്ച് എത്തിയിരിക്കുകയാണ് വീരാട് കോഹ്ലി. നന്ദി. തിളങ്ങുകയും ഉയരുകയും ചെയ്യുക. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസ്റ്റിന്റെ തലേന്ന് ബാബറിനോട് ട്വീറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ, പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഒരു കളിക്കാരൻ ഈ ഘട്ടത്തിലൂടെ എങ്ങനെ കടന്നുപോകുന്നുവെന്നും അതിൽ നിന്ന് അവൻ എങ്ങനെ പുറത്തുവരുന്നുവെന്നും എനിക്കറിയാം. ഈ കാലയളവിൽ കളിക്കാരന് പിന്തുണ ആവശ്യമാണ്. അവൻ മികച്ചവരിൽ ഒരാളാണ്, അതിൽ നിന്ന് എങ്ങനെ പുറത്തുവരണമെന്ന് അവനറിയാം. ഇതിന് കുറച്ച് സമയമെടുക്കും.