സെഞ്ചുറിയോളം വിലയുള്ള അര്‍ദ്ധസെഞ്ചുറിയില്‍ കോഹ്ലി നേടിയത് നിരവധി റെക്കോഡുകള്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ അവസാന ടെസ്‌റ്റില്‍ ഇന്ത്യ 223 റണ്‍സിനു എല്ലാവരും പുറത്തായി. 79 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ് ടോപ്പ് സ്കോറര്‍. ഇന്നിംഗ്സില്‍ ക്ഷമാപൂര്‍വ്വം ബാറ്റ് ചെയ്ത വീരാട് കോഹ്ലി ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് അദ്ദേഹം ഇന്ത്യന്‍ ടീമിന്‍റെ സ്കോര്‍ 200 കടത്തി.

വീരാട് കോഹ്ലിയുടെ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ അര്‍ദ്ധസെഞ്ചുറിയാണ് ഇന്ന് നേടിയത്. 158 ബോളുകളാണ് അദ്ദേഹത്തിനു അര്‍ദ്ധസെഞ്ചുറി നേടാന്‍ വേണ്ടിവന്നത്. നാഗ്പൂരില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഫിഫ്റ്റിക്ക് വേണ്ടി അന്നു 171 ബോളുകള്‍ നേരിട്ടു.

Virat kohli cover drive

Most balls to 50 for Kohli in Tests

  • 171 vs Eng Nagpur 2012/13
  • 158 vs SA Cape Town 2021/22 *
  • 123 vs Aus Adelaide 2020/21
  • 120 vs Eng Leeds 2021

കരിയറിലെ 28ാം അര്‍ദ്ധസെഞ്ചുറിയാണ് വീരാട് കോഹ്ലി കേപ്പ് ടൗണില്‍ കുറിച്ചത്. സൗത്താഫ്രിക്കന്‍ മണ്ണില്‍ ക്യാപ്റ്റനായി വീരാട് കോഹ്ലിയുടെ രണ്ടാം ടെസ്റ്റ് ഫിഫ്റ്റിയാണ്. സൗത്താഫ്രിക്കന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡും വീരാട് കോഹ്ലി നേടി.

kohli vs olivier

അതോടൊപ്പം സൗത്താഫ്രിക്കന്‍ മണ്ണില്‍ ക്യാപ്റ്റനായി 1000 റണ്‍സ് പൂര്‍ത്തിയാക്കാനും ഇന്ത്യന്‍ ക്യാപ്റ്റനു കഴിഞ്ഞു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് വീരാട് കോഹ്ലി.

Previous articleആദ്യ ദിനം ഇന്ത്യക്ക് സ്വന്തം. സൗത്താഫ്രിക്കക്ക് ക്യാപ്റ്റനെ നഷ്ടം
Next articleഅവന്റെ പ്രശ്നം അതാണ്‌ :മുന്നറിയിപ്പ് നൽകി ഗവാസ്ക്കർ