അവന്റെ പ്രശ്നം അതാണ്‌ :മുന്നറിയിപ്പ് നൽകി ഗവാസ്ക്കർ

images 2022 01 12T084514.643

ഇന്ത്യ :സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ അത്യന്തം ആവേശകരമായി തന്നെയാണ് ഒന്നാം ദിനം നടന്നത്. ടോസ് ഭാഗ്യം ഇന്ത്യക്ക് ഒപ്പം നിന്നെങ്കിലും ഒരിക്കൽ കൂടി ബാറ്റിംഗ് നിരയുടെ മോശം പ്രകടനം ആരാധകരെ ഏറെ നിരാശരാക്കി മാറ്റി. നായകൻ കോഹ്ലി തന്റെ കരിയറിലെ മനോഹരമായ ഒരു ഇന്നിങ്സ് കാഴ്ചവെച്ചെങ്കിലും മറ്റൊരു താരത്തിനും സപ്പോർട്ട് നൽകാനായി കഴിഞ്ഞില്ല.

കോഹ്ലി 201 പന്തുകളിൽ നിന്നും 79 റൺസുമായി തിളങ്ങിയപ്പോൾ 43 റൺസുമായി പൂജാര മടങ്ങി. എല്ലാ അർഥത്തിലും ബാറ്റിങ് നിര തകർച്ച നേരിട്ടതോടെ ഇന്ത്യൻ ടീം ഒന്നാമത്തെ ഇന്നിങ്സ് സ്കോർ 223ൽ ഒതുങ്ങി. ടോസ് ജയിച്ച് ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല രാഹുൽ :മായങ്ക് അഗർവാൾ സഖ്യം നൽകിയത്. ഇരുവരും തുടക്കത്തിൽ തന്നെ പുറത്തായതോടെ അത് ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിച്ചു. മായങ്ക് അഗർവാൾ മികച്ച ഷോട്ടുകളിൽ കൂടി പ്രതീക്ഷ നൽകി എങ്കിലും ഒരിക്കൽ കൂടി ഓഫ് സ്റ്റമ്പ് ട്രാപ്പിൽ വിക്കറ്റ് നഷ്ടമാക്കി. വെറും 15 റൺസാണ് താരം അടിച്ചെടുത്തത്.

എന്നാൽ മായങ്ക് അഗർവാളിന്റെ സമാന രീതിയിലുള്ള പുറത്താകലിൽ വിമർശനം കടുപ്പിക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം ഗവാസ്ക്കർ. ബാറ്റ് സ്പീഡിനെ സംബന്ധിച്ചാണ് ഗവാസ്ക്കർ അതിരൂക്ഷ വിമർശനവും ഉപദേശവും മായങ്ക് അഗർവാളിന് നൽകുന്നത്.സ്വിങ്ങ് പേസ് സാഹചര്യങ്ങളിൽ മൂവ് ചെയ്യുന്നതായ ബോളുകൾക്ക് മുൻപിൽ അഗർവാൾ തുടർച്ചയായി വിക്കറ്റ് നഷ്ടമാക്കുന്നത് നിരാശജനകമെന്ന് പറഞ്ഞ ഗവാസ്ക്കർ ഓപ്പണറുടെ പ്രധാന വീക്ക്നെസ്സ് എന്തെന്നും വിശദമാക്കി.”നിലവിൽ മൂവ് ചെയ്യുന്ന ബോളുകൾക്ക് എതിരെ ബാറ്റ് സ്പീഡാണ് മായങ്ക് അഗർവാളിന്റെ പ്രധാന പ്രശ്നം. അദേഹത്തിന്റെ ഈ ഒരു പ്രശ്നം വൈകാതെ തന്നെ പൂർണ്ണ അർഥത്തിൽ പരിഹരിക്കണം.പന്ത് ബാറ്റ് മധ്യത്തിലേക്ക് എത്തുകയാണെൽ മായങ്ക് അഗർവാൾ മികച്ച ബാറ്റ്‌സ്മാൻ തന്നെയാണ് “ഗവാസ്ക്കർ നിരീക്ഷിച്ചു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
333041

“മൂവ് ചെയ്യുന്ന ബോളുകളിൽ മായങ്ക് അഗർവാൾ ഭയക്കുന്നത് നമുക്ക് കാണാൻ സാധിക്കും.അദ്ദേഹത്തിന്റെ ബാറ്റ് സ്പീസ് തന്നെയാണ് വളരെ ഏറെ തിരിച്ചടിയായി മാറുന്നത്. പൂജ്യത്തിൽ നിൽക്കവേ മായങ്ക് ക്യാച്ച് ഡ്രോപ്പായി മാറിയത് നമ്മൾ കണ്ടിരുന്നു. എത്ര വേഗത്തിലാണ് താരം ഇത്തരം ബൗളിൽ ഷോട്ട് കളിക്കുന്നത്. ചില സ്പെഷ്യലായ സാഹചര്യങ്ങളിൽ ഇത്തരം ബാറ്റ് സ്പീഡ് നിയന്ത്രിക്കാൻ അഗർവാളിന് കഴിയണം ” ഗവാസ്ക്കർ ഉപദേശം നൽകി.

Scroll to Top