ഞങ്ങളെ തോൽപ്പിച്ചത് അവൻ മാത്രം : ജഡേജയെ വാനോളം പുകഴ്ത്തി വിരാട് കോഹ്ലി

അവിസ്മരണീയ പ്രകടനം ഐപിഎല്ലിൽ കാഴ്ചവെക്കുന്ന ചെന്നൈ സൂപ്പർകിങ്‌സ് സ്റ്റാർ  ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വാനോളം പ്രശംസിച്ച്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി .  ഇന്നലെ ഐപിഎല്ലില്‍ നടന്ന മത്സരത്തിൽ  ബാംഗ്ലൂരിനെതിരെ വമ്പൻ   പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ബാറ്റിങ്ങിൽ 28 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത ജഡേജ  മൂന്ന് നിര്‍ണായക വിക്കറ്റെടുക്കുകയും ഒരു റണ്ണൗട്ടില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്തു. മികച്ച ഫോമിലുള്ള എബി ഡിവില്ലിയേഴ്‌സ് (4), ഗ്ലെന്‍ മാക്‌സ്‌വെല്‍ (22) എന്നിവരെ ബൗള്‍ഡാക്കിയതും ജഡേജയാണ്  .കൂടാതെ വാഷിംഗ്ടണ്‍ സുന്ദറിനെ (7)യും പുറത്താക്കിയ ജഡേജ  ഡാനിയേല്‍  ക്രിസ്റ്റ്യനെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുകയും ചെയ്തു. മത്സരത്തിൽ ചെന്നൈ 69 റൺസിന്റെ അനായാസ ജയം നേടി .സീസണിലെ തുടർച്ചയായ നാലാം വിജയത്തോടെ ചെന്നൈ ടീം  പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി .

മത്സരശേഷം സംസാരിക്കവെ ഇന്ത്യൻ നായകൻ കൂടിയ കോഹ്ലി ജഡേജയെ ഏറെ പുകഴ്ത്തിയാണ് സംസാരിച്ചത് .
“ഞങ്ങള്‍ക്ക് മത്സരത്തിൽ വളരെ  മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ഒരാള്‍ പൂര്‍ണമായും ഞങ്ങളെ മത്സരത്തിൽ  പരാജയപ്പെടുത്തി. അവന്റെ മിന്നുന്ന പ്രകടനം നിങ്ങളെല്ലാം കണ്ടല്ലോ .3 ഡിപ്പാർട്ട്മെൻറ്റിലും അവൻ തിളങ്ങി .
എതിരാളികളെ എത്ര മനോഹരമായി അവൻ തകർത്തു .ഈ പ്രകടനം കാണുമ്പോള്‍ വളരെയധികം സന്തോഷം. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇന്ത്യക്ക്  വേണ്ടി വീണ്ടും  ഒരുമിക്കും.
ഇന്ത്യൻ  ടീമിലെ പ്രധാന ആൾറൗണ്ട്ർ  ബാറ്റുകൊണ്ട് മികച്ച പ്രകടനം വീണ്ടും വീണ്ടും  പുറത്തെടുക്കുന്നത് ഏറെ  സന്തോഷമുള്ള കാഴ്ച്ചയാണ് ” കോഹ്ലി ഇപ്രകാരം അഭിപ്രായപ്പെട്ടു .

അതേസമയം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനാണ് സാധിച്ചത് .ആൾറൗണ്ട് പ്രകടനം പുറത്തെടുത്ത ജഡേജ തന്നെയാണ് ഇന്നലെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്  പുരസ്‌ക്കാരവും സ്വന്തമാക്കിയത് .