മത്സരശേഷം ബോളര്‍മാരെ പറ്റി വീരാട് കോഹ്ലി പറഞ്ഞത് ഇങ്ങനെ.

സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ വിജയത്തോടെ തുടങ്ങാന്‍ വീരാട് കോഹ്ലിക്കും സംഘത്തിനും കഴിഞ്ഞു. 113 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തത്. 305 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് എല്ലാവരും പുറത്തായി. ബുംറ, ഷമി എന്നിവര്‍ മൂന്നൂ വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റും കരസ്ഥമാക്കി.

മത്സരത്തില്‍ മികച്ച പോരാട്ടം നടത്തിയ താരങ്ങളെ വീരാട് കോഹ്ലി പ്രശംസിച്ചു. ” പര്യടനത്തില്‍ ഞങ്ങള്‍ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഒരു ദിവസം കളി നടക്കാനട്ടും ഞങ്ങള്‍ വിജയച്ചിത് ഞങ്ങള്‍ എത്ര നന്നായി കളിച്ചുവെന്ന് കാണിക്കുന്നു. സെഞ്ചൂറിയനില്‍ സൗത്താഫ്രിക്കക്കെതിരെ കളിക്കാന്‍ എല്ലായ്പോഴും പ്രയാസമാണ്.

ടോസ് വിജയിച്ച് വിദേശത്ത് ആദ്യം ബാറ്റ് ചെയ്യുക എന്നത് വെല്ലുവിളിയാണ്. അവര്‍ അച്ചടക്കത്തോടെ ബാറ്റ് ചെയ്തു. എല്ലാ ക്രഡിറ്റും കെല്‍ രാഹുല്‍ – മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കാണ്. 300 -320 റണ്‍സില്‍ എത്തിയാല്‍ ബോളര്‍മാര്‍ ജോലി ചെയ്യുമെന്ന് അറിയാമായിരുന്നു. വീരാട് കോഹ്ലി പറഞ്ഞു.

332466 1

ജസ്പ്രീത് ബൂംറ അധികം എറിയാതിരുന്നതിനാല്‍ സൗത്താഫ്രിക്ക നാല്പതോളം റണ്‍സ് അധികം അടിച്ചു എന്ന് പറഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ ബോളിംഗിനിടെ ജസ്പ്രീത് ബൂംറക്ക് പരിക്കേറ്റിരുന്നു. എങ്കിലും അധികം വൈകാതെ തിരിച്ചെത്തി. മുഹമ്മദ് ഷാമിയെ വേള്‍ഡ് ക്ലാസ് എന്ന് വിശേഷിപ്പിച്ച വീരാട് കോഹ്ലി, നിലവിലെ ഏറ്റവും മികച്ച 3 സീമര്‍മാരില്‍ ഒരാളാണെന്ന് പറഞ്ഞു.

പരമ്പരയിലെ രണ്ടാം മത്സരം ജൊഹാനസ്ബര്‍ഗില്‍ ജനുവരി 3 ന് ആരംഭിക്കും. ഇതിനു മുന്‍പ് 2017-18 ല്‍ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏക ടെസ്റ്റ് വിജയം ഈ ഗ്രൗണ്ടിലായിരുന്നു.

Previous articleപോയിന്‍റ് കൂടുതല്‍ ഇന്ത്യക്ക്. പക്ഷേ നാലാം സ്ഥാനം മാത്രം.
Next articleഡാന്‍സ് കളിച്ചു വിജയം ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. നേതൃത്വം നല്‍കിയത് പൂജാര