ഡാന്‍സ് കളിച്ചു വിജയം ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. നേതൃത്വം നല്‍കിയത് പൂജാര

എതിരാളികളുടെ കോട്ട കീഴടക്കുക എന്നത് ഇന്ത്യന്‍ ടീമിന്‍റെ വിനോദമായി മാറി കഴിഞ്ഞു. ആദ്യം ഓസ്ട്രേലിയക്കാരുടെ ഗാബയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ കീഴടക്കിയത് ദക്ഷിണാഫ്രിക്കയെലെ സെഞ്ചൂറിയനാണ്. മത്സരത്തില്‍ 113 റണ്‍സിനു വിജയിച്ച ഇന്ത്യ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലെത്തി. മത്സരത്തിനു ഇന്ത്യയുടെ വിജയാഘോഷം അശ്വിന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ കാണിച്ചു.

ചേത്വേശര്‍ പൂജാര, മുഹമ്മദ് സിറാജ് എന്നിവരും റിസോര്‍ട്ട് ജീവനക്കാരോടൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് അശ്വിന്‍ പങ്കു വച്ചത്. പൂജാരയാണ് ഡാന്‍സ് ചെയ്യ്ത് ആഘോഷിക്കാം എന്ന് തീരുമാനമെടുത്തത്. മത്സരത്തിനു ശേഷം ഫോട്ടോ എടുക്കുന്നത് പഴയ കാര്യമാണെനും അതിനാല്‍ ഡാന്‍സ് ചെയ്ത്  ഈ വിജയം എന്നും ഓര്‍മിപ്പിക്കാം എന്ന് പൂജാര തീരുമാനിച്ചു എന്നാണ് അശ്വിന്‍ ക്യാപ്ഷന്‍ ഇട്ടത്‌.

മത്സരത്തിന്‍റെ അഞ്ചാം ദിനത്തിലായിരുന്നു ഇന്ത്യന്‍ വിജയം.2021 ല്‍ ഇത് നാലാം വിദേശ വിജയമാണ് ഇന്ത്യയുടേത്. ബ്രിസ്ബേയ്ന്‍, ലോര്‍ഡ്സ്, ഓവല്‍, സെഞ്ചുറിയന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ വിജയം.

1992 മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന 22 ടെസ്റ്റുകളില്‍ ഇന്ത്യയുടെ നാലാമത്തെ മാത്രം വിജയമാണിത്. സെഞ്ചൂറിയനില്‍ ഇതുവരെ 28 ടെസ്റ്റുകള്‍ കളിച്ച ദക്ഷിണാഫ്രിക്ക 21 എണ്ണത്തിലും ജയിച്ചു. തോറ്റത് ഇന്ത്യ, ഇം​ഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളോട് മാത്രം.